jio horizontal
728-pixel-x-90
<< >>

കേരളം മനുഷ്യ മഹാശൃംഖലയ്ക്കായി എല്‍ഡിഎഫ് നേതൃത്വത്തില്‍ കൈകോര്‍ത്തു

തിരുവനന്തപുരം:കേരളം മനുഷ്യ മഹാശൃംഖലയ്ക്കായി കൈകോര്‍ത്തു.എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍ രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ അണിനിരന്നു.
ശൃംഖലയുടെ ആദ്യകണ്ണി കാസർകോട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം എ ബേബിയും അണിചേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം പാളയത്ത്‌ ശൃംഖലയുടെ ഭാഗമായി.എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ കിള്ളിപ്പാലത്ത്‌ കണ്ണിചേര്‍ന്നു.പ്രതിജ്ഞയ്‌ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേര്‍ന്നു.

3.30-ന് കാസർകോട്‌ നിന്ന്‌ റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന്‌ പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു.തുടർന്ന്‌ പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി.സ്ത്രീകളുടെ വന്‍ പങ്കാളിത്തവും ശ്രദ്ധേയമായി.

INDIANEWS24 TVPM DESK

Leave a Reply