കൊച്ചി:തകര്‍പ്പന്‍ ജയത്തോടെ ഐ എസ് എല്ലിന്റെ രണ്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം ഗംഭീരമാക്കി.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ 3-1 ന് തോല്‍പ്പിച്ചാണ് കേരള ടീം ആദ്യ ജയം നേടിയത്.കേരള ബ്ലാസ്റ്റേഴ്സിനും കൊച്ചിയിലെ കാണികള്‍ക്കും ആവേശമായി കളി കാണാന്‍ ടീം ഉടമകളില്‍ ഒരാള്‍ കൂടിയായ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന് തെണ്ടുല്‍ക്കറും എത്തിയിരുന്നു.
രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്.49-ാം മിനിറ്റില്‍ ജോസു കേരളത്തിനായി ഈ സീസണിലെ അക്കൗണ്ട് തുറന്നു.മലയാളി താരം മുഹമ്മദ് റാഫിയുടെ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെയായിരുന്നു രണ്ടാം ഗോള്‍.68-ാം മിനിറ്റിലായിരുന്നു അത്.72-ാം മിനിറ്റില്‍ വാട്ടും കേരളത്തിനായി വല ചലിപ്പിച്ചതോടെ ആദ്യ മത്സരം സമ്പൂര്‍ണമായി കേരളത്തിന്റേതായി മാറി.
INDIANEWS24.COM Kochi