ലണ്ടന്‍ : ഇക്കഴിഞ്ഞ നവംബർ നാല് മുതൽ ഏഴ് വരെ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ട് (WTM) കേരളത്തെ ലോകത്തിലെ പത്തു മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. ബെസ്റ്റ് ഫാമിലി ഡസ്റ്റിനേഷൻ വിഭാഗത്തില്‍ ദി ലോണ്‍ലി പ്ലാനറ്റ് അവാർഡിനാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത് .
കുടുംബത്തോടും കുട്ടികളോടുമൊപ്പം അവധി ആഘോഷിക്കാൻ കേരളത്തെ കൂടാതെ ഏറവും അനുയോജ്യമായ സ്ഥലങ്ങൾ ന്യൂയോര്‍ക്ക് സിറ്റി , ഡെന്മാര്ക്ക് , പ്രാഗ്, ഐസ് ലാൻഡ് ,ഇറ്റലി,ഹവായ് തുടങ്ങിയവയാണെന്നു വിദ ഗ്ദ്ധര് അഭിപ്രായപ്പെട്ടു. പച്ചപ്പ് നിറഞ്ഞ ഭൂപ്രദേശങ്ങളും , ശാന്തമായി ഒഴുകുന്ന തടാകങ്ങളും, മനോഹങ്ങരളായ കടൽ തീരങ്ങളും ഉദ്യാനങ്ങളും, ആന സങ്കേതങ്ങളും ആണ് കേരളത്തെ ഈ അംഗീകാരത്തിനു അർഹമാക്കിയതെന്നു അവാർഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുർവേദത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ആയിരുന്നു കൂടുതലായും കേരള പവലിയൻ സന്ദര്‍ശിച്ച ആയിരക്കണക്കിന് സന്ദര്‍ശകരില്‍ നിന്നുമുണ്ടായതെന്ന് സംഘാടകര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ടൂറിസം ബോര്‍ഡിന്റെ അംബാസിഡർ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ് ഉൾപ്പെടെ നൂറു കണക്കി നു പ്രമുഖരാണ് കേരള ടൂറിസത്തെ കുറിച്ച് പഠിക്കാൻ എത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് ഈ അവാർഡിന് അർഹത നേടിക്കൊടുത്തത് കേരളത്തെ പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗ്രഹിച്ച സൃഷ്ടാവ് തന്നെയാണെന്നും മറ്റുള്ള രാജ്യങ്ങളിലെ ഗവണ്മെന്റുകള് അതാത് രാജ്യങ്ങളിലെ ടൂറിസം മേഖലയിൽ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരും ടൂറിസം ഡിപ്പാര്‍ട്ട്മെന്റും നടപ്പിലാക്കുകയാണെങ്കില്‍ കേരളം തന്നെയായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഡസ്റ്റിനേഷ നാകുക എന്നും ഗള്‍ഫ് മേഖലയിലെ പ്രമുഖ ട്രാവല്‍ കണ്‍സല്‍ട്ടന്റ് നാസിം മുഹമ്മദ് ഇന്ത്യ ന്യൂസ് ടീമിനോട് പറഞ്ഞു.