728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളം പോളിംഗ്ബൂത്തിലേക്ക്

തിരുവനന്തപുരം: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം വ്യാഴാഴ്ച പോളിംഗ്ബൂത്തിലേക്ക്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളില്‍ 269 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. മെയ് 16നാണ് വോട്ട് എണ്ണുക.

ഇത്തവണ പോളിംഗ് ശതമാനം ഉയരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇരുമുന്നണികളുടെയും കാടിളക്കിയുള്ള പ്രചാരണം, ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ഇവ പോളിംഗ്ശതമാനം വര്‍ധിക്കാന്‍ ഇടയാക്കിയേക്കും. പൊതുവേ തരംഗങ്ങളൊന്നും ദൃശ്യമല്ലാതിരുന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. തിരുവനന്തപുരം, കാസര്‍കോട് സീറ്റുകളിലാണ് ബിജെപി നേരിയതെങ്കിലും പ്രതീക്ഷ പുലര്‍ത്തുന്നത്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട്ട് രേഖപ്പെടുത്താതിരിക്കാന്‍ വോട്ടര്‍ക്ക്‌ അവകാശം നല്‍കുന്ന ‘നോട്ട’യും ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനോടും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിനോടും ചട്ടലംഘനത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. സ്വന്തം വസതിയില്‍ പെന്തകോസ്ത് പാസ്റ്റര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു എന്നാ പരാതിയിലാണ് തരൂര്‍ വിശദീകരണം നല്‍കേണ്ടത്. വോട്ടിനു വേണ്ടി പാരിതോഷികം വിതരണം ചെയ്തു എന്നാണ് വീരേന്ദ്രകുമാറിനെതിരായ പരാതി.

Leave a Reply