jio 800x100
jio 800x100
728-pixel-x-90
<< >>

കേരളം പൊരുതുന്നു:സഞ്ചുവിന് സെഞ്ചുറി

ഗുവാഹത്തി• രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി അരങ്ങേറ്റം കുറിച്ച നിഖിലേഷ് സുരേന്ദ്രന്‍ നേടിയ 46 റണ്‍സിനു തൊട്ടുപിന്നാലെ യുവതാരം സഞ്ജു വി. സാംസണ്‍ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ അസമിനെതിരെ കേരളം മികച്ച നിലയില്‍. ഉച്ചയ്ക്കു രണ്ടുമണിയോടെ കേരളം ആറിന് 295 റണ്‍സ് എടുത്തിട്ടുണ്ട്. സഞ്ജു വി. സാംസണ്‍ 158 റണ്‍സ് നേടി ക്രീസിലുണ്ട്. ഒരു റണ്‍ നേടിയ വി. മനോഹരനാണ് കൂടെ.

കേരളത്തിനു വേണ്ടി വി. ജഗദീഷ് 16 റണ്‍സ് നേടി. പി.യു. അന്‍താഫ് 19 റണ്‍സും ഫെര്‍ണാണ്ടസ് 27 റണ്‍സും നേടി.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത കേരളത്തിനെതിരെ അസമിന്‍റെ ഇന്നിങ്സ് ഇന്നലെ 323 റണ്‍സിന് അവസാനിച്ചു. 82 റണ്‍സെടുത്ത നീരജ് പട്ടേലാണ് അസമിന്‍റെ ടോപ് സ്‌കോറര്‍. കേരളത്തിന്‍റെ ഷഹീദ് 91 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വിനൂപ് 49 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടി.

www.indianews24.com/uk

Leave a Reply