ചെങ്ങന്നൂർ: കേരളം കാത്തിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു ജനം ഇന്നു വിധിയെഴുതും. രാവിലെ ഏഴിനു തുടങ്ങുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറിനു തീരും. ആകെ 1,99,340 വോട്ടർമാരാണ് ഉള്ളത്. 1,06,421 സ്ത്രീ വോട്ടർമാരും 92,919 പുരുഷ വോട്ടർമാരുമുണ്ട്. സ്ഥാനാർഥികളുടെ എണ്ണക്കൂടുതൽ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ നോട്ടയുൾപ്പെടെ ഏഴു സ്ഥാനാർഥികൾ മാത്രം ഉണ്ടായിരുന്ന ചെങ്ങന്നൂരിൽ ഇത്തവണ നോട്ടയുൾപ്പെടെ 18 സ്ഥാനാർഥികളുണ്ട്. കഴിഞ്ഞ തവണ ഒരു വനിത മത്സരിച്ചപ്പോൾ ഇത്തവണ ഒരു സ്ത്രീയും മത്സരിക്കുന്നില്ല.
വ്യഴാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.സി പി എമ്മും കോണ്‍ഗ്രസ്സും ബി ജെ പി യും വാശിയേറിയ പ്രചരണമാണ് കാഴ്ച വച്ചത്.എന്നാല്‍ ഇലക്ഷന് സര്‍വ്വേകളും വിശകലനങ്ങളും സി പി എമ്മിന് മുന്‍തൂക്കം നല്കുന്നു.ഏകദേശം പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടാകുമെന്നാണ് എല്‍ ഡി എഫ് കണക്കു കൂട്ടുന്നത്.സി പി എമ്മിന്റെ സ്ധാനര്തിയായി മത്സരിക്കുന്ന സജി ചെറിയാന് ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയാണ്.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി വിജയകുമാറിന് 5000ല്‍ പ്പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശ വാദം.മുന്‍ ബി ജെ പി സംസ്ഥാന പ്രസിന്റായ അഡ്വ. പി എസ് ശ്രീധരന് പിള്ളയാണ് ബി ജെ പി സ്ഥാനാര്‍ഥി.അദ്ദേഹവും വിജയ പ്രതീക്ഷയിലാണ്.
INDIANEWS24 POLITICAL ഡസ്ക്