728-pixel-x-90-2-learn
728-pixel-x-90
<< >>

കേംബ്രിഡ്ജില്‍ മുസ്ലിം വിരുദ്ധ കുറ്റകൃത്യങ്ങള്‍ പെരുകുന്നു

ലണ്ടന്‍ :കേംബ്രിഡ്ജില്‍ മുസ്ലിം വിരുദ്ധ കുറ്റകൃത്യങ്ങള്‍ ആശങ്ക ഉളവാക്കും വിധത്തില്‍ പെരുകുന്നതായി സര്‍ക്കാരിന്റെ ക്രൈം റിക്കോര്‍ഡില്‍ പറയുന്നു.കഴിഞ്ഞ ദിവസമാണ് ഒരു പ്രമുഖ വാര്‍ത്ത‍ ഏജന്‍സി ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്.ഏതാനും നാളുകള്‍ക്ക് മുന്‍പ് ലണ്ടന്‍ നഗരത്തില്‍ വച്ച് Lee Rigby എന്ന പട്ടാളക്കാരന്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ടതിന് ശേഷമാണു ഇംഗ്ലീഷ് വംശജര്‍ക്ക് ഇടയില്‍ മുസ്ലിം വിരുദ്ധ കുറ്റ കൃത്യങ്ങള്‍ ക്രമാതീതമായി വളര്‍ന്നത് എന്നാണു ഔദ്യോഗിക രേഖകളില്‍ പറയുന്നത്.

കേംബ്രിഡ്ജ്എം പി ജൂലിയന്‍ ഹിപ്പര്‍ട്ട് സ്ഥിഗതികളില്‍ അസംതൃപ്തി രേഖപ്പെടുത്തി.വര്‍ണ്ണ വര്‍ഗ്ഗ വിഭാഗീയത വളര്‍ത്തുന്ന ഒരു നടപടികളും സര്‍ക്കാര്‍ വച്ച് പൊറുപ്പിക്കില്ല എന്ന് അവര്‍ കൂട്ടിചേര്‍ത്തു.

ലോകത്താകെയുള്ള മുസ്ലിങ്ങളെ ബ്രിട്ടീഷ് പട്ടാളം കൊല്ലുന്നതിനു പകരം വീട്ടാനാണ് തങ്ങള്‍ ലീ റിഗ്ബിയെ കൊന്നത് എന്ന് തീവ്രവാദികള്‍ പറഞ്ഞിരുന്നു.മാത്രവുമല്ല അതിദാരുണമായി വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിന്റെ നടുവിലേക്ക് വലിച്ചു ഇഴച്ചുകൊണ്ട് പോയി ഇടുകയും അവിടെ നിന്ന് ബ്രിട്ടീഷ് വിരുദ്ധ പ്രസംഗം നടത്തുകയും ചെയിതിരുന്നു.പോലിസ് വന്ന് ഇയാളെ വെടിവെച്ച് വീഴ്ത്തുന്നത് വരെ പ്രസംഗം തുടരുകയും ചെയിതു.

JP INDIANEWS24

Leave a Reply