കുവൈറ്റ് : കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷന് (കെഫാക്) ടേസ്റ്റി റസ്റ്റോറന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സീസണിലെ ആദ്യ ഏകദിന സെവന്‍സ് ഫുട്ബോൾ ടൂർണമെന്റ് അടുത്ത വെള്ളിയാഴ്ച വൈകിട്ട് 3:30 മുതൽ 8:30 വരെ ഫഹാഹീല്‍ പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കും. കെഫാക് ലീഗില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകൾ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ റൌണ്ട് റോബിൽ ലീഗ് അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത് . തുടര്‍ന്ന് ക്വാര്‍ട്ടര്‍ , സെമി , ഫൈനൽ മത്സരങ്ങളും നടക്കും . രണ്ട് ഗ്രൌണ്ടുകളിലായി 32 മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാളി ഫുട്ബാള്‍ ക്ലബുകളെയും , കളിക്കാരെയും ഫുട്ബാള്‍ പ്രേമികളെയും ഒരൊറ്റ ചരടില്‍ കോര്‍ത്തിണക്കി കെഫാക് മുന്നേറികൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും, കേരളത്തിലും പല പ്രമുഖ ക്ളബുകള്‍ക്കും , യുണിവേര്സിറ്റികള്ക്കും പന്തുതട്ടിയിട്ടുള്ള പ്രശസ്തരായ കളിക്കാര്‍ വിവിധ ക്ളബുകളില്‍ ബൂട്ടനിയുന്നുണ്ട് . കാല്പന്തുകളിയെ അതിരറ്റ് സ്നേഹിക്കുന്ന പതിനായിരങ്ങളായ മലയാളി പ്രവാസികള്‍ക്കുള്ള കെഫാക്കിന്റെ സമ്മാനമാണ് ഏകദിന സെവന്‍സ് ഫുട്ബോൾ ടൂർണമെന്റന്ന് സംഘാടകര്‍ പറഞ്ഞു. ഏകദിന സെവന്‍സ് ഫുട്ബോൾ ടൂർണമെന്റില്‍ സോക്കര്‍ കേരള , മാക് കുവൈത്ത് , കേരള ചലഞ്ചേഴ്സ്, ഫഹാഹീല്‍ ബ്രദേഴ്സ് സി.എഫ്.സി സാല്‍മിയ, , കേരള സ്ട്രൈക്കേഴ്സ്, മലപ്പുറം ബ്രദേഴ്സ് , കെ.കെ.എസ് സൗത്ത് സുര്‍റ, സ്പാര്‍ക്സ് എഫ് സി , റൗദ ചലഞ്ചേഴ്സ്, ബിഗ് ബോയ്സ്, യൂത്ത് ഇന്ത്യ, സില്‍വര്‍സ്റ്റാര്‍സ്. സ്റ്റാർ ലൈറ്റ് വരിയെര്സ് , ചാമ്പ്യൻസ് എഫ് സി അബ്ബാസിയ , യംഗ് ഷൂട്ടേര്‍സ് , സിയസ്കോ കുവൈറ്റ് എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന കെഫാക് – ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗ് മത്സരത്തില്‍ യംഗ് ഷൂട്ടേര്‍സും , സ്പാര്‍ക്സ് എഫ്.സി യും , സിയസ്കോ കുവൈറ്റും ജയം നേടി . യംഗ് ഷൂട്ടേര്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സോക്കര്‍ കേരളയെ തോല്‍പ്പിച്ചത്. വിജയികള്‍ക്ക് വേണ്ടി ജീമോനും , അനസും ഗോളുകള്‍ നേടി. കളിയുടെ തുടക്കത്തിലെ നിയന്ത്രണം ഏറ്റെടുത്ത യംഗ് ഷൂട്ടേര്‍സ് താരങ്ങള്‍ക്ക് നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുവാനായില്