jio 800x100
jio 800x100
728-pixel-x-90
<< >>

കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കല്‍ തിങ്കളാഴ്ച്ചയോടെ; മനോഹര്‍ പരിക്കാര്‍ പ്രതിരോധ മന്ത്രിയായേക്കും

ന്യൂഡല്‍ഹി:കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിക്കല്‍ തിങ്കളാഴ്ച്ചയോടെ.പ്രതിരോധ വകുപ്പ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കാറിന് നല്‍കികൊണ്ട് കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കൂട്ടിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.ഹരയാനയിലെ ബിരേന്ദ്ര സിങ്ങിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.

അടുത്തിടെ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലെത്തിയ ജാട്ട് സമുദായ നേതാവാണ് ബിരേന്ദ്ര സിങ്.ഇവരെ കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ അംഗം ഹന്‍സ്‌രാജ് അഹിര്‍,ബിഹാറിലെ നാവാഡ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഗിരിരാജ് സിങ്,മുന്‍ മന്ത്രി യസ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ എന്നിവരും മന്ത്രിസഭയിലിടം നേടിയേക്കും.

മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതോടെ നിലവിലെ പ്രതിരോധ വകുപ്പ് ഒഴിയുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മറ്റൊരു വകപ്പിന്റെ ചുമതല കൂടി നല്‍കിയേക്കും.

INDIANEWS24.COM NEWDELHI

Leave a Reply