jio 800x100
jio 800x100
728-pixel-x-90
<< >>

കേന്ദ്ര മന്ത്രിസഭാ “മോഡി” പിടിപ്പിക്കല്‍ തുടങ്ങി

e sreedhranന്യൂ ഡല്‍ഹി:എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും അനുകൂലമായത്തിന്റെ ആത്മവിശ്വാസത്തില്‍ നരേന്ദ്ര മോഡി മന്ത്രി സഭാ രൂപീകരണത്തെക്കുറിച്ചു ആലോചിച്ചു തുടങ്ങിയതായി സൂചന.ഒരു ജംബോ മന്ത്രിസഭ ഉണ്ടാക്കാനില്ല എന്നാണു മോഡിയുടെ തീരുമാനമാത്രേ.യു കെ – യു എസ് മോഡലില്‍ സാങ്കേതിക വിജ്ഞാനം ഉള്ളവരെ മന്ത്രിസഭയുടെ ഭാഗമാക്കും.മലയാളിയും കൊങ്കണ്‍ – ഡെല്‍ഹി മെട്രോ റെയിലുകളുടെ ശില്‍പിയുമായ ഇ ശ്രീധരന്‍ മോഡിയുടെ ആദ്യ പേരുകാരില്‍ ഒരാളാണ്.ശ്രീധരന്‍ ഇതിനു സമ്മതം മൂളുമോ എന്ന് അറിവായിട്ടില്ല.മലയാളി ഐ എ എസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനവും മോഡിയുടെ പരിഗണയിലുണ്ട് എന്നറിയുന്നു.

മുതിര്‍ന്ന നേതാക്കല്‍ ഉള്‍പ്പെടെ 15 അംഗ കാബിനറ്റിനാണ് സാധ്യത.സുഷമ സ്വരാജിന് ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളിലോന്ന് ലഭിച്ചേക്കും.മുരളീമനോഹര്‍ ജോഷിക്ക് മാനവശേഷി വകുപ്പാകും ലഭിക്കുക. വിശ്വസ്തരുടെ പട്ടികയിലുള്ള അരുണ്‍ ജെയ്റ്റിലിക്കാകും ധനകാര്യവകുപ്പിന്റെ ചുമതല.

തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി വന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി വലിയ മന്ത്രിസഭ വേണ്ടെന്നാണ് നരേന്ദ്ര മോദിയുടെ തീരുമാനം. സഹമന്ത്രിമാരായി . മലയാളിയും കൊങ്കണ്‍ – ഡെല്‍ഹി മെട്രോ റെയിലുകളുടെ ശില്‍പിയുമായ ഇ ശ്രീധരനെയാണ് റെയില്‍വെയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാക്കാന്‍ മോദി ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞു.

alphons kannanthanamജനവിധി അനുകൂലമാകുകയാണെങ്കില്‍ മെയ് 20 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് നരേന്ദ്രമോദിയുടെ തീരുമാനം. മോദിയ്ക്ക് ഒപ്പം 15 അംഗ ക്യാബിനറ്റാകും അന്ന് ചുമതലയേല്‍ക്കുക. ഇതില്‍ മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജും മുരളി മനോഹര്‍ ജോഷിയും ഉണ്ടാകും. സുഷമ സ്വരാജിന് ആഭ്യന്തരം,പ്രതിരോധം,വിദേശകാര്യം തുടങ്ങിയ വകുപ്പുകളില്‍ ഏതെങ്കിലും നല്‍കാനാണ് മോദിക്ക് താത്പര്യം.വിശ്വസ്തനായ അരുണ്‍ ജെയ്റ്റിലിക്കാകും ധനകാര്യവകുപ്പിന്റെ ചുമതല.മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷിക്ക് മാനവശേഷി വകുപ്പ് നല്‍കിയേക്കും.മോദിയുടെ വിശ്വസ്തനായ സുഹൃത്ത് അമിത്ഷാ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയാകും എന്നാണു ഡല്‍ഹി വാര്‍ത്തകള്‍.

അദ്വാനി മന്ത്രിസഭയിലുണ്ടാകുമോ എന്നതാണ് മില്ല്യന്‍ ഡോളര്‍ ചോദ്യം.അദ്ദേഹത്തെ പ്രണബ് മുഖര്‍ജിയെതുടര്‍ന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ട് വരാണ് ബി ജെ പി – സംഘപരിവാര്‍ താല്‍പ്പര്യം.പക്ഷെ പ്രണബ് രാഷ്‌ട്രപതി സ്ഥാനമൊഴിയാന്‍ കാലമേറെയുണ്ട് എന്നതാണ് ഒരു കീറാമുട്ടി.ഒരു പക്ഷെ ഉപപ്രധാനമന്ത്രി പദത്തില്‍ അദ്വാനിയെ മന്ത്രിസഭയിലേക്ക് കൊണ്ട് വരാനും സാധ്യതയുണ്ട്.മറിച്ച് നരേന്ദ്രമോഡിയെ ഉപപ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കുകയും പ്രധാന വകുപ്പുകളൊക്കെ നല്‍കുക എന്ന ഒരു തന്ത്രം പയറ്റിയാലും അത്ഭുതപ്പെടാനില്ല.രാജ്നാഥ് സിംഗ് അധ്യക്ഷ പദവി ഒഴിഞ്ഞു അദ്വാനി ആ സ്ഥാനം വഹിക്കാനും സാധ്യതയുണ്ട്.

ഏതായാലും കൂടുതല്‍ പ്രൊഫഷണലുകളെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തി മോഡി ഒരു മികച്ച സര്‍ക്കാരുണ്ടാക്കാനായിരിക്കും ശ്രമിക്കുക.ഒരു ദീര്‍ഘകാല പദ്ധതി അദ്ദേഹം ഇതിനായി തയ്യാറാക്കി കഴിഞ്ഞതായി അറിയുന്നു.

പ്രായോഗികമതിയായ മോഡി ഏതായാലും ഫലപ്രഖ്യാപനമുണ്ടാകുക വരെ മൌനം പാലിക്കുക എന്ന സമീപനത്തിലാണ്.എക്സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പാടെ തെറ്റിപ്പോയ സന്ദര്‍ഭങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. ആ ബോധം ഇല്ലാത്ത ആളല്ല മോഡി.ഇത്തരം വാര്‍ത്തകളൊക്കെ Leaked Information തന്നെയാണ്.ഒരു പക്ഷെ കരുതിക്കൂട്ടിയുള്ള “ഒരു ലീക്ക്”.കളത്തിലിറങ്ങും മുന്‍പ് ഒരു പരിശീലനം ഏതായാലും നല്ലതാണ്.

INDIANEWS SPECIAL CORRESPONDENT

Leave a Reply