ന്യൂഡല്‍ഹി:കേന്ദ്ര ഭക്ഷ്യമന്ത്രിയുംലോക് ജനശക്തി പാർട്ടി (എല്‍ജെപി) നേതാവുമായ രാംവിലാസ് പാസ്വാന് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടു മുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നും. മകൻ ചിരാഗ് പസ്വാൻ ആണ് മരണവിവരം പുറത്തുവിട്ടത്.
INDIANEWS24 NEW DELHI DESK