jio 800x100
jio 800x100
728-pixel-x-90
<< >>

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കൈമാറി,സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കത്തിയെന്ന ആരോപണം വാസ്തവ വിരുദ്ധം

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍  ആവശ്യപ്പെട്ട എല്ലാ രേഖകളും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കൈമാറിക്കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്‍ഐഎ , കസ്റ്റംസ്, എന്ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്   എന്നീ അന്വേഷണ ഏജൻസികളാണ് പലപ്പോഴായി രേഖകൾ ചോദിച്ചു കത്തയച്ചത്. കള്ളക്കടത്തിൽ കോൺസുലേറ്റിനും അതിലെ ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് വ്യക്തമാകാന്‍ സഹായകമാകുന്ന വിവരങ്ങളാണ് ഈ തേടിയതെല്ലാം.

സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കത്തിയെന്ന യുഡിഎഫ്‌–-ബിജെപി ആരോപണം വാസ്തവ വിരുദ്ധമാണെന്നു സംസ്‌ഥാന സർക്കാർ  വൃത്തങ്ങൾ അറിയിച്ചു. എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി‌. ഇവയുടെ ഒറിജിനൽ സൂക്ഷിച്ചിട്ടുമുണ്ട്‌.പൊളിറ്റിക്കൽ വിഭാഗത്തിലെ ഏതാനും ഫയലുകൾ മാത്രമാണ്‌ കത്തിയത്‌. ഇവയാകട്ടെ ഗസ്റ്റ്‌ഹൗസ്‌ ബുക്കിങ്ങുമായി ബന്ധപ്പെട്ട അപ്രധാന ഫയലാണ്‌.പ്രോട്ടോകോൾ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ആദ്യം തീ പിടിച്ചത്‌ പഴയ ഫാനിന് എന്ന് സർക്കാർ വൃത്തങ്ങൾ സ്‌ഥിരീകരിച്ചു ‌. പൊതുഭരണ വകുപ്പിലെ ഒരു  ഉദ്യോഗസ്ഥന് കോവിഡ്‌‌ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ ഈ സെക്‌ഷൻ അണുനശീകരണത്തിനെത്തിയവർ ഫാൻ ഓഫാക്കാൻ മറന്നതിനെത്തുടർന്ന്‌ ഷോർട്ട്‌ സർക്യൂട്ട്‌ വഴി കത്തുകയായിരുന്നു. ഇവ ഷെൽഫിന്‌ മുകളിൽ വീണാണ്‌ തീപിടിച്ചത്‌.കോടായിരുന്ന ഈ ഫാൻ മാറ്റാൻ നേരത്തേ എഴുതി കൊടുത്തിരുന്നു.secretaria

മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നതുപോലെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഒരു രേഖയും കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടില്ല.2018 മുതലുള്ള  രണ്ടു വർഷത്തിനകം കസ്റ്റംസ് തീരുവ ഒഴിവാക്കിക്കിട്ടാൻ യുഎഇ കോൺസുലേറ്റ് എത്ര അപേക്ഷ നൽകി എന്നും എത്ര സർടിഫിക്കറ്റ് കൊടുത്തു എന്നുമായിരുന്നു ഒരു ചോദ്യം. ഒരു അപേക്ഷയും കിട്ടിയിട്ടില്ലെന്നും . അതു കൊണ്ട് ഒരു സർടിഫിക്കറ്റും കൊടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

2016 മുതൽ നല്‍കിയ കസ്റ്റംസ് ക്ലിയറൻസ് സർടിഫിക്കറ്റുകള്‍ എത്രയെന്നു ചോദിച്ചിരുന്നു. 11 സർടിഫിക്കറ്റ് കൊടുത്തതായി അവയുടെ പകര്‍പ്പ് സഹിതം മറുപടി നല്‍കി. കോൺസൽ ജനറൽ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃക (സ്പെസിമൻ സിഗ്നേച്ചർ ) യാണ് ചോദിച്ച മറ്റൊരു രേഖ. അതും കൊടുത്തു.

കോൺസുലേറ്റിലെ വിദേശികളായ ഉദ്യോഗസ്ഥർക്ക് നൽകിയ തിരിച്ചറിയൽ കാർഡിന്റെ വിശദാംശങ്ങളും ചോദിച്ചിരുന്നു. അതും കൊടുത്തു. വിദേശമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ മാനുവലിൽ കസ്റ്റംസ് തീരുവ ഇളവിനെക്കുറിച്ച് ബാധിക്കുന്ന ഭാഗം അന്വേഷിയ്ക്കുന്ന ഒരു കത്തും വകുപ്പില്‍ ലഭിച്ചു.വിദേശമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ ഈ വിവരവും കൊടുത്തു. മൂന്നു ഏജൻസികളും ഇതേ വിവരങ്ങള്‍ ചോദിച്ചിരുന്നു. മൂന്നു കൂട്ടർക്കും കൊടുക്കുകയും ചെയ്‌തു .ഇതിനെല്ലാം സര്‍ക്കാര്‍ രസീതും വാങ്ങി വെച്ചിട്ടുണ്ട്.

യുഎഇ കോൺസലുലേറ്റിന്‌ ബാഗേജ്‌ ക്ലിയറൻസിന്‌ നൽകിയ അനുമതിയുടെ രേഖകളാണ്‌ എൻഐഎ ആവശ്യപ്പെട്ടത്‌.  ഇവയുടെ സാക്ഷ്യപ്പെടുത്തിയ‌ കോപ്പി കൈമാറി. സത്യവാങ്‌മൂലവും ഒപ്പം നൽകി. കഴിഞ്ഞ തിങ്കളാഴ്‌ച ഈ രേഖകൾ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചിരുന്നു. അതിന്റെ കൈപ്പറ്റ്‌ രസീതും വാങ്ങിയിട്ടുണ്ട്‌ എന്ന് സർക്കാർ വ്യക്തമാക്കുന്നു.

INDIANEWS 24  TVPM  DESK 

Leave a Reply