728-pixel-x-90-2-learn
728-pixel-x-90
<< >>

കേന്ദ്രസര്‍ക്കാരിന്റേത് ഹിറ്റ്‌ലര്‍ മോഡല്‍ ഭരണമെന്ന് പ്രകാശ് രാജ്‌

തിരുവനന്തപുരം: ഹിറ്റ്‌ലര്‍ മോഡല്‍ ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ സാംസ്‌കാരിക മുന്നേറ്റം അത്യാവശ്യമായിരിക്കുന്നുവെന്ന് നടന്‍ പ്രകാശ് രാജ്. കലാകാരന്‍മാരെ നിശബ്ദരാക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സാംസ്‌കാരിക കൂട്ടായ്മ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂക്ഷമായ സ്ഥിതിഗതികളിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ സിനിമാ മേഖല പ്രതിഷേധിക്കാത്തത് നാണക്കേടാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

ഗൗരി ലങ്കേഷ് കൊലപാതകം, പത്മാവതി, എസ് ദുര്‍ഗ്ഗ തുടങ്ങിയ സിനിമകള്‍ക്കെതിരായ നടപടി ഇവയെല്ലാം ചൂണ്ടിക്കാട്ടി രാജ്യം അസാധാരണ അവസ്ഥയിലാണെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. ഇന്നത്തെ കാലത്ത് നിശബ്ദരായിരിക്കുന്നവര്‍ മരിച്ചവര്‍ക്ക് തുല്യമാണ്. നിശബദ്മാക്കപ്പെടുമ്പോഴും നിലപാടെടുക്കാന്‍ മടിച്ച്, പ്രതികരിക്കാതെ മൗനം തുടരുന്ന സഹപ്രവര്‍ത്തകര്‍ക്കൂം എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രകാശ് രാജ് ഉയര്‍ത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കപ്പുറം സാംസ്‌കാരിക മുന്നേറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും അതിനാല്‍ മുന്‍ നിരയില്‍ പോരാടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

INDIANEWS24.COM T V P M

Leave a Reply