jio 800x100
jio 800x100
728-pixel-x-90
<< >>

കേന്ദ്രമന്ത്രി നഖ്‌വിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചു

രാംപൂര്‍:തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന കേസില്‍ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ ഒരുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.ഉത്തര്‍പ്രദേശിലെ രാംപുര്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.പിന്നീട് കോടതി നഖ്‌വിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

2009 ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടന്ന കേസില്‍ തവടിവിനു പുറമെ നാലായിരം രൂപയുടെ പിഴ ശിക്ഷയുമുണ്ട്.പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്ന രാംപൂറിലെ പത്‌വാരിയില്‍ 200 റോളം പ്രവര്‍ത്തകരോടൊപ്പം നഖ്‌വി പ്രകടനം നടത്തിയെന്നാണ് കേസ്. പത്‌വാരി പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയതിനും കേസുണ്ട്. ഐപിസി 341, 343, 143 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നഖ്‌വി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കേസ്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച നഖ്‌വി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു.

INDIANEWS24 NATIONAL DESK

Leave a Reply