728-pixel-x-90-2-learn
728-pixel-x-90
<< >>

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്തുകൊണ്ട് വന്നില്ല: പ്രധാന മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്നും പ്രധാനമന്ത്രിയെകാണാനുള്ള സര്‍വ്വകക്ഷിസംഘത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇല്ലാത്തതില്‍ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി. കേരളത്തില്‍ നിന്നുള്ള മന്ത്രിയായിട്ടുകൂടി സംഘത്തില്‍ എന്തുകൊണ്ട് അല്‍ഫോണ്‍സ് വന്നില്ല എന്ന് പ്രധാന മന്ത്രി ചോദിച്ചു.ബി.ജെ.പി നേതൃത്വമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.
എന്നാല്‍ തന്നെ ക്ഷണിക്കാത്തതിനാലാണ് പ്രധാന മന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്താത്തതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വേണ്ടിയും, കേരളത്തിലെ കാലവര്‍ഷക്കെടുതി നേരിട്ട് കാണാന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനോട് പറഞ്ഞിട്ടുണ്ടെന്ന് കണ്ണന്താനം അറിയിച്ചു.
INDIANEWS TVM DESK

Leave a Reply