728-pixel-x-90-2-learn
728-pixel-x-90
<< >>

കേന്ദ്രമന്ത്രിമാരില്‍ ധനികന്‍ ധനമന്ത്രി ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിമാരില്‍ ഏറ്റവും വലിയ സമ്പന്നന്‍ ധനമന്ത്രി തന്നെ.കുറവ് സ്വത്തുള്ള മന്ത്രി ഗ്രാമവികസന മന്ത്രിയും.പ്രധാനമന്ത്രി ഉള്‍പ്പെട 44 അംഗ കൗണ്‍സില്‍ മന്ത്രിമാരാണ് തങ്ങളുടെ സ്വത്തുവിവരം പുറത്തുവിട്ടിരിക്കുന്നത്.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.

മന്ത്രിമാരില്‍ ശതകോടീശ്വരന്‍മാരാരും ഇല്ലെന്ന് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു.72.10 കോടിയുടെ സമ്പാദ്യവുമായി പ്രതിരോധ-ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഏറ്റവും മുമ്പില്‍.20.45 ലക്ഷം സമ്പാദ്യമുള്ള ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡുവിനാണ് ഏറ്റവും കുറവ് സാമ്പാദ്യം.അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം 40 ലക്ഷത്തിന്റെ കുറവ് വന്നിട്ടുണ്ട്.
ഇപ്പോള്‍ മോദിയുടെ പേരില്‍ 1.26 കോടി രൂപയുടെ സമ്പാദ്യമാണ് ഉള്ളത്.തിരഞ്ഞെടുപ്പ് സമയത്ത് ഇത് 1.66 കോടി രൂപയായിരുന്നു.പ്രധാനമന്ത്രിയായ ശേഷം ഒരു പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സംഭാവന നല്‍കിയതിനെ തുടര്‍ന്നാണ് 40 ലക്ഷത്തിന്റെ കുറവ് വന്നിരിക്കുന്നത്.

22 ക്യാബിനറ്റ് മന്ത്രിമാരില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ 17 പേര്‍ക്ക് ഒരു കോടി രൂപയ്ക്ക് മേല്‍ സ്വത്തുണ്ട്.വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി മനേക ഗാന്ധി(37.68 കോടി),കല്‍ക്കരി-വൈദ്യുതി വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍(31.67 കോടി),ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നജ്മ ഹെപ്തുള്ള(29.70 കോടി) തുടങ്ങിവര്‍ കോടികളുടെ സ്വത്തുള്ള മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.വെങ്കയ്യ നായിഡു, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍, തൊഴില്‍ വകുപ്പ് മന്ത്രി നരേന്ദ്ര സിങ്, ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍, ആനന്ദ് കുമാര്‍ എന്നിവരാണ് കോടിപതികളല്ലാത്ത അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍.പാസ്വാന് 39.88 ലക്ഷവും നരേന്ദ്ര സിങിന് 44.90 ലക്ഷവും ഹര്‍ഷ വര്‍ധന് 48.54 ലക്ഷവും ആനന്ദ് കുമാറിന് 60.62 ലക്ഷവുമാണ് സമ്പാദ്യം.

INDIANEWS24.COM NEWDELHI

Leave a Reply