728-pixel-x-90-2-learn
728-pixel-x-90
<< >>

കേന്ദ്രമന്ത്രിമാരായ പലരുടെയും സ്വത്തില്‍ ചുരുങ്ങിയകാലംകൊണ്ട് വലിയ വര്‍ദ്ധനയെന്ന് ആക്ഷേപം

ന്യൂഡല്‍ഹി:കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരുടെ സമ്പത്ത് വര്‍ദ്ധനയെ ചോദ്യം ചെയ്ത് ജനാധിപത്യ പരിഷ്‌കരണ സംഘടന(എ ഡി ആര്‍) രംഗത്ത്.മന്ത്രി പദത്തിലെത്തി അഞ്ച് മാസത്തിനുള്ളില്‍ തന്നെ പലരുടെയും സ്വത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാക്കിയിരിക്കുന്നതായാണ് എഡിആര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.നാടകീയമായ ഈ സമ്പത്ത് വര്‍ദ്ധന വിരല്‍ ചൂണ്ടുന്നത് സുതാര്യമല്ലാത്ത സ്വത്ത് വിവരം വെളുപ്പെടുത്തലിന്റെ പോരായ്മയിലേക്കാണെന്നും സംഘടന ആക്ഷേപിക്കുന്നു.

ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി,റയില്‍വേമന്ത്രിArun-Jaitley സദാനന്ത ഗൗഡ,മന്ത്രിമാരായ താവര്‍
ചാന്ദ്,പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ക്ക് നേരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.  ജയിറ്റ്‌ലിയുടെ സ്വത്തില്‍ അഞ്ച് മാസംകൊണ്ട് ഉണ്ടായിരിക്കുന്നത് ഒരു ശതമാനത്തിന്റെ വര്‍ദ്ധനയാണ്.പഞ്ചാബിലെ അമൃത്‌സര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുമ്പോള്‍ വരണാധികാരിക്ക് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ജയിറ്റ്‌ലിയുടെ സ്വത്ത് 113.02 കോടിയായിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന് 114.03 കോടിയുടെ സ്വത്തുള്ളതായാണ് വിവരം.9.09കോടിയുടെ ആസ്തിയുണ്ടായിരുന്ന സദാനന്ദ ഗൗഡയുടെ സ്വത്തില്‍ 20.35 കോടിയുടെ വര്‍ദ്ധനയാണുണ്ടായതെന്ന് എ ഡി ആര്‍ ചൂണ്ടിക്കാട്ടുന്നു.ഇതിനെതിരെ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ താന്‍ ബാങ്ക് ലോണെടുത്തതാണെന്നായിരുന്നു ഗൗഡ ടിറ്ററില്‍ നല്‍കിയ വിശദീകരണം.

Social Justice Minister Thawar Chand Addresses  Press Conferenceഇവരെ കൂടാതെ മന്ത്രിസഭയിലെത്തിയ ചില രാജ്യസഭാ അംഗങ്ങളുടെ സ്വത്തിന്റെ കണക്കുകളും ഞെട്ടിക്കുന്നതാണ്.2012ല്‍ രാജ്യസഭാംഗമായെത്തുമ്പോള്‍ സാമൂഹിക ക്ഷേമ മന്ത്രി താവര്‍ ചാന്ദ് ഗഹ്‌ലോട്ടിന്റെ സമ്പാദ്യം 86.12 ലക്ഷമായിരുന്നു.ഈ വര്‍ഷം ഒക്ടോബറായപ്പോഴേക്കും ഇത് 3.23 കോടിയായി ഉയര്‍ന്നിരിക്കുന്നു.പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍, രവി ശങ്കര്‍ പ്രസാദ്,വെങ്കയ്യ നായിഡു തുടങ്ങി പല മന്ത്രമാരുടെയും സ്വത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

ഇവരുടെയെല്ലാം സ്വത്തിന്റെ വര്‍ദ്ധനയ്ക്ക സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിന് പിന്നിലെ സുതാര്യതയില്ലാത്തതിന്റെ തകരാറാണെന്നാണ് എ ഡി ആര്‍ പറയുന്നത്.ഈ ആക്ഷേപം ഉയരുമ്പോള്‍ തന്നെ തിരുവനന്തപുരത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗം ശശിതരൂര്‍ നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവച്ചതായി കേരള ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുമുണ്ട്.തരൂരിന്റെ പാര്‍ലമെന്റ് അംഗത്വം വരെ റദ്ദാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

INDIANEWS24.COM NATIONAL

Leave a Reply