728-pixel-x-90-2-learn
728-pixel-x-90
<< >>

കേന്ദ്രത്തിന് ഗവര്‍ണര്‍ സദാശിവത്തിന്റെ വിമര്‍ശനം

തിരുവനന്തപുരം:നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ വിമര്‍ശനം.നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടനെ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റീസ് ആയിരുന്ന പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കുകയായിരുന്നു.സംസ്ഥാന ബജറ്റ് സമ്മേളനം തുടക്കം കുറിച്ചുകൊണ്ട് നടത്തിയ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ഗവര്‍ണര്‍.

നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കി. സഹകരണ മേഖല ഒന്നാകെ നിശ്ചലമായെന്നും റവന്യൂ വരുമാനം കുറഞ്ഞുവെന്നും ഗവര്‍ണര്‍ പറഞ്ഞു.തിടുക്കപ്പെട്ട് എടുത്ത തീരുമാനം സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറച്ചു. ഇത് സാധാരണനിലയിലാകാന്‍ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ പി സദാസിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമടക്കമുള്ളവര്‍ സ്വീകരിച്ചു.മാര്‍ച്ച് മൂന്നിനാണ് സംസ്ഥാന ബജറ്റ് നടക്കുക.പ്രതിപക്ഷ എം എല്‍ എമാര്‍ പ്രതിഷേധ സൂചകമായി പ്ലക്കാര്‍ഡുമേന്തിയാണ് സഭയിലെത്തിയത്.സ്ത്രീസുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

INDIANEWS24.COM T V P M

Leave a Reply