728-pixel-x-90-2-learn
728-pixel-x-90
<< >>

കേട്ടറിവിലും വലുതാണ് മാണി കളിച്ച കളി

മകന്‍ ജോസ് കെ മാണിയെ ലോക്സഭയില്‍ നിന്ന് രാജിവെപ്പിച്ച് താരതമ്യേന ഗ്ലാമര്‍ കുറഞ്ഞ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ കെ എം മാണി തീരുമാനിച്ചത് എന്തുകൊണ്ട്? അടുത്ത തവണ കോട്ടയത്ത്‌ എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പുള്ള മകനെ ആറു വര്‍ഷം കൂടി പാര്‍ലമെന്റ് അംഗമാക്കാന്‍ എന്നത് എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും അറിയുന്ന സത്യം. എന്നാല്‍ ഇതിനുമപ്പുറം ചില ഗൂഢലക്ഷ്യങ്ങള്‍ മാണിയുടെ നീക്കത്തിന് പിന്നില്‍ ഉണ്ട്. പാളയത്തിന് അകത്തും പുറത്തുമുള്ള ചിലര്‍ക്കിട്ടുള്ള പതിനാറിന്റെ പണിയാണ് മാണി മനസ്സില്‍ കാണുന്നത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധമുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് ഇതില്‍ പ്രധാനം. അങ്ങനെയെങ്കില്‍ ഘടകകക്ഷി എന്ന നിലയില്‍ കിട്ടാന്‍ ഇടയുള്ള മന്ത്രിസ്ഥാനം മകന് വേണ്ടി ഉറപ്പിക്കുകയാണ് മാണി ചെയ്തത്. ഈ രാജ്യസഭാസീറ്റ് പാര്‍ട്ടിയിലെ മറ്റാര്‍ക്കെങ്കിലും നല്‍കി എന്ന് കരുതുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തോറ്റാല്‍ ഈ രാജ്യസഭാംഗമാകും മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസിന്‍റെ നോമിനി. പാര്‍ട്ടിയില്‍ അതോടെ ജോസ് കെ മാണി അപ്രസക്തനാകും. ഇനി ബിജെപി വീണ്ടും അധികാരത്തില്‍ വന്നു എന്നിരിക്കട്ടെ. അവരോടും വിലപേശല്‍ നടത്താന്‍ മാണിക്ക് മടിയൊന്നും ഉണ്ടാകില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്?

ഇനി കോട്ടയം ലോക്സഭാ സീറ്റ് എന്ത് ചെയ്യും. രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും മത്സരിക്കും. സ്ഥാനാര്‍ഥി ആരായാലും പുലകുളിയും പതിനാറടിയന്തരവും കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ഒരുമിച്ച് നടത്തിക്കൊള്ളും. ഒന്നുകില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വെല്ലുവിളിച്ച യൂത്ത് ഫ്രണ്ട് നേതാവ് മഞ്ഞക്കടമ്പനിട്ടോ അല്ലെങ്കില്‍ സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കി അവര്‍ക്കിട്ടോ പണി കൊടുക്കാം.രണ്ടാമത്തെ സാധ്യത സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കുക എന്നിട്ട് ഇടുക്കിയിലേക്ക് മാറുക എന്നതാണ്. അങ്ങനെയെങ്കില്‍ കോട്ടയത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മാണിതന്നെ അന്ത്യകൂദാശ നല്‍കും.പാര്‍ട്ടിയില്‍ തന്‍റെയും മകന്‍റെയും അധീശത്വം ഉറപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ മാണി.

സി ജി പ്രദീപ്‌ ഇന്ത്യാ ന്യൂസ്‌ 24

Leave a Reply