728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ്രിവാള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രാജിവെച്ചു. ജനലോക്പാല്‍ ബില്‍ നിയമസഭയി അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനേത്തുടര്‍ന്നാണ് രാജി. അഴിമതിക്കെതിരായ പോരാട്ടവുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് കേജ്രിവാള്‍ പറഞ്ഞു. രാജിക്കത്ത് ഗവര്‍ണര്‍ക്ക്‌ അയച്ചുകൊടുത്ത ശേഷം ആം ആദ്മി പാര്‍ട്ടി ആസ്ഥാനത് എത്തിയ  കേജ്രിവാളിനു വന്‍സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കുന്നത്.

ജനലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ തന്‍റെ അനുമതി ഇല്ലെന്ന ലഫ്റ്റനന്റ്ഗവര്‍ണറുടെ നിലപാടാണ് നാടകീയ രാജിയുടെ തുടക്കം. ഇത് മറികടന്ന് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍, ബില്‍ അവതരിപ്പിക്കാനുള്ള അനുമതിക്കെതിരെ പ്രതിപക്ഷമായ ബിജെപിയും സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന കോണ്‍ഗ്രസും വോട്ട് ചെയ്തു. ബില്‍ അവതരിപ്പിക്കുന്നതിന് അനുകൂലമായി 27 പേരും എതിര്‍ത്ത് 42 പേരും വോട്ട് ചെയ്തു.

റിലയന്‍സിനെതിരെ എഎപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ബില്ലിനെതിരെ യോജിക്കാന്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പ്രേരിപ്പിച്ചതെന്ന് കേജ്രിവാള്‍ പറഞ്ഞു.

Leave a Reply