728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ്രിവാളിന്‍റെ ക്ഷണം:വി.എസ് തള്ളി

തിരുവനന്ദപുരം :ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ച കേജ്രിവാളിന്‍റെ ക്ഷണം പ്രതിപക്ഷ നേതാവ് വി എസ് അച്യുതനന്ദന്‍ നിഷ്കരുണം തള്ളി.

താന്‍ സി പി എമ്മിന് വേണ്ടി പ്രവര്‍ത്തനം ആരംഭിക്കുന്ന കാലത്ത് കേജ്രിവാള്‍ ഒരു സ്കൂള്‍ കുട്ടിയായിരുന്നു.75 വര്‍ഷം പഴക്കമുള്ള തന്റെ രാഷ്ട്രീയ പാരമ്പര്യം കേജ്രിവാളിന് അറിയില്ല.അതുകൊണ്ടാണ് അദ്ദേഹം എന്നെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത് എന്നും വി എസ് പറഞ്ഞു.എല്ലാ കാലത്തും താന്‍ പ്രവര്‍ത്തിച്ചിരുന്നത്  സി.പി.എമ്മിനെ ശക്തിപ്പെടുത്താനാണ്.

ലോക് സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ട് ദില്ലിയില്‍ മാത്രം ഒതുങ്ങിയിരുന്ന ആം ആദ്മി അതിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.സി പി എമ്മിലെ വിമത ശബ്ദമായ വി. എസ്സിന്റെ ജനകീയത മുതലെടുക്കാന്‍ കേജ്രിവാള്‍ ബുദ്ധിപരമായി നടത്തിയ ഒരു നീക്കം എന്ന നിലയിലാണ് കേരളത്തിലെ രാഷട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് വി എസ്സിന് ആം ആദ്മിയിലേക്കുള്ള ക്ഷണം കേജ്രിവാള്‍ ആവര്‍ത്തിച്ചത്.

 

Leave a Reply