728-pixel-x-90-2-learn
728-pixel-x-90
<< >>

കേജ് രിവാള്‍ മുഖ്യമന്ത്രി ആകും

ന്യൂഡല്‍ഹി:അരവിന്ദ് കേജ് രിവാള്‍ ദില്ലി മുഖ്യമന്ത്രിയാകും.ആം ആദ്മി പാര്‍ട്ടി നടത്തിയ ജനഹിത പരിശോധനയില്‍ 74 ശതമാനം പേരും കോണ്‍ഗ്രസ്സ് പിന്തുണയില്‍ സര്‍ക്കാറുണ്ടാക്കുന്നതിനെ അനുകുലിച്ചതിനെ തുര്‍ന്നാണ് തീരമാനമെടുത്തത്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് ഗവര്‍ണര്‍ നജീബ് ജങിനെ കാണുമെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
അഴിമതിക്കെതിരായ പോരാട്ടസമരങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥിരം വേദിയായ ജന്ദര്‍മന്തറിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാഴായ്ചയാകുമെന്നാണ് കരുതപ്പെടുന്നത്.തീയ്യതി സംബന്ധിച്ച് തീരുമാനം ഗവര്‍ണ്ണറുടേതാണ്. അതേ സമയം ജനങ്ങള്‍ക്ക് കൊടുത്ത വാക്കു പാലിക്കാന്‍ പുതിയ സര്‍ക്കാറിനാവട്ടെയെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു
 
കോണ്‍ഗ്രസ് നിരുപാധികപിന്തുണ അറിയിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് എ.എ.പി പൊതുജനാഭിപ്രായം തേടിയിരുന്നു. എസ്.എം.എസ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ നടത്തിയ അഭിപ്രായ രൂപീകരണത്തില്‍ മിക്കവരും സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച ഡല്‍ഹി ഗോലെ മാര്‍ക്കറ്റില്‍ നടത്തിയ പൊതുപരിപാടിയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത കെജ്‌രിവാള്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് പിന്തുണയെ സ്വീകരിക്കണമെന്നാണ് യോഗത്തില്‍ എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply