jio 800x100
jio 800x100
728-pixel-x-90
<< >>

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റ്

തിരുവനന്തപുരം:കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവും എന്നറിയുന്നു..എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നുവെന്നാണ് വിവരം.അവസാന നിമിഷ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ സുധാകരന്‍ കെ പി സി സി പ്രസിഡന്റാകും.

പക്ഷെ നിലവിലെ എം എല്‍ എ മാരുടെ ഭൂരിപക്ഷവും പുതിയ പ്രതിപക്ഷ നേതാവും മാത്രമാണ് സുധാകരനെ പിന്തുണയ്ക്കുന്നത് എന്നറിയുന്നു,ഒപ്പം കെ സി വേണുഗോപാലും.ഒരു സമവായം ഉണ്ടാക്കാനും ചരമ കിടക്കയിലായ കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കാനും ഇത് പോരാതെ വരും.നേതൃപാടവം ആവോളം പ്രകടിപ്പിച്ചിരുന്ന,അണികളുടെ ആവേശമായിരുന്ന സുധാകരനെ എഴുപതുകളുടെ മദ്ധ്യത്തില്‍ പ്രസിഡന്റാക്കിയത് വൈകിപ്പോയി എന്ന വികാരമാണ് പൊതുവേയുള്ളത്.കോണ്‍ഗ്രസിലെ ചക്കളത്തി പോരിനും ഹരാകിരിക്കും എത്രത്തോളം ശമനം ഉണ്ടാക്കാന്‍ സുധാകരന് സാധിക്കുമെന്ന്‍ കൌതുകപൂര്‍വ്വം വീക്ഷിക്കാം.എന്തായാലും സുധാകരന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നാണ് കോണ്‍ഗ്രസ് സ്നേഹികളുടെ പ്രതീക്ഷയും ആഗ്രഹവും.

INDIANEWS24 TVPM DESK

Leave a Reply