728-pixel-x-90-2-learn
728-pixel-x-90
<< >>

കെ സുധാകരനും തിരുവഞ്ചൂരും തമ്മില്‍ വാക്പോര്:

കണ്ണൂര്‍ •അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കെ സുധാകരന്‍ എം പിയും തമ്മില്‍ പരസ്യമായി ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നു .ഏതാനും കാലങ്ങളായി ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ഇതോടെ പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം കെ സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി.

തന്നെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളിലേറെയും സ്ഥാനമോഹികളാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ. സുധാകരന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരു പറയാതെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ആഭ്യന്തര മന്ത്രിസ്ഥാനം ആരുടെയും കുടുംബസ്വത്ത് അലെ്ലന്നും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതു പാര്‍ട്ടി ചര്‍ച്ച ചെയ്‌യണമെന്നും കെ.സുധാകരന്‍ എംപി ആരോപിച്ചു . ആഭ്യന്തരമന്ത്രിക്കു കോണ്‍ഗ്രസുകാരേക്കാള്‍ ബന്ധം സിപിഎമ്മുകാരോടാണെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയെ ആഭ്യന്തരമന്ത്രി തെറിവിളിച്ചതായും  കെ.സുധാകരന്‍ ആരോപിച്ചിരുന്നു.

ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുണ്ടാകാം. മുഖ്യമന്ത്രിക്കു പരിമിതികളുണ്ട്. കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവര്‍ ഇക്കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്‌യണം. ടിപി വധത്തിലെ ഗൂഢാലോചനയെപ്പറ്റിയുള്ള അന്വേഷണം പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.മോഹനന്‍റെ അപ്പുറത്തേക്കു പോകാതെ നോക്കിയതു തിരുവഞ്ചൂരാണ്.  ടിപി വധഗൂഢാലോചനയും കെ.ടി. ജയകൃഷ്ണന്‍ വധക്കേസും ഷുക്കൂര്‍ കേസും സിബിഐക്കു കൈമാറാന്‍ വൈകുന്നത് ആര്‍ക്കു വേണ്ടി? കോണ്‍ഗ്രസിനും യുഡിഎഫിനും രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന കേസുകളില്‍ പക്ഷേ, സിപിഎമ്മിന് അനുകൂലമായി അന്വേഷണം അട്ടിമറിക്കുകയാണ്.

ടിപി കേസിലെ പ്രതികള്‍ ഒരു വര്‍ഷമായി ജയിലില്‍ ആര്‍ഭാടജീവിതം നയിക്കുന്നതും ഫോണ്‍ വിളിക്കുന്നതുമെല്ലാം ജയില്‍ ഉദ്യോഗസ്ഥരും സ്‌പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഇതൊന്നും അറിഞ്ഞില്ലെന്നാണു വാദമെങ്കില്‍ , ആഭ്യന്തരമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല.യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തെറിവിളിക്കാന്‍ ആഭ്യന്തരമന്ത്രിക്കെന്താ ഭ്രാന്തുണ്ടോ? ഘടകകക്ഷികളും ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരാണ്.  ആഭ്യന്തരമന്ത്രി ബാധ്യതയാകും മുന്‍പ് നടപടിയുണ്ടാകണം. ആഭ്യന്തരമന്ത്രിയുടെ മുഖം വികൃതമാണ്. കണ്ണാടി പൊട്ടിക്കാതെ മുഖം നന്നാക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കണം. ഇലെ്ലങ്കില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്ന് അദ്ദേഹത്തെ മാറ്റണം. ഈ വിഴുപ്പ് ഇനിയും ചുമക്കണോയെന്ന് ആലോചിക്കണം. അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കും കുടപിടിക്കുമെന്നു കെ. സുധാകരന്‍ കളിയാക്കി

ഇതിന് മറുപടിയായി , ഇതിലും നല്ല പ്രയോഗങ്ങളും വാക്കുകളും അനര്‍ഗളം പ്രയോഗിക്കാന്‍ തനിക്കറിയാമെന്നും എന്നാല്‍ തന്‍റെ സംസ്കാരം തന്നെ തടയുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നഖം മുതല്‍ മുടിവരെ കോണ്‍ഗ്രസുകാരനാണു ഞാന്‍. ഗാന്ധിയന്‍ പ്രമാണങ്ങളിലാണു വിശ്വാസം. എ.കെ. ആന്‍റണിയെ മാതൃകാപുരുഷനാക്കിയാണു കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവന്നത്.

താങ്കളുടെ ചോര കൊതിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടോ എന്ന ചോദ്യത്തോട്, ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ലെ എന്ന മറുചോദ്യമായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.

 

Leave a Reply