728-pixel-x-90-2-learn
728-pixel-x-90
<< >>

വേണുഗോപാലിന് നേരെ ചീമുട്ടയും കരിങ്കൊടിയും

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാലിന്റെ വാഹനത്തിനു നേരെ ചീമുട്ടയേറ്. സിപിഎം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായെങ്കിലൂം വാഹനത്തില്‍ കൊണ്ടില്ല.

ഇടത് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടിയും കാണിച്ചു. മന്ത്രിയുടെ വാഹനത്തിനു നേരെ മുട്ടയെറിഞ്ഞ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. മണ്ണഞ്ചേരിയില്‍ ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കെ.സി വേണുഗോപാല്‍ .

 

Leave a Reply