jio 800x100
jio 800x100
728-pixel-x-90
<< >>

കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍:സരിത ബന്ധം അന്വേഷിക്കണം

തിരുവനന്തപുരം:ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തി.കെ.സി വേണുഗോപാലിന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും അന്വേഷണത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.

shukkoorആലപ്പുഴയില്‍ ഷാനിമോള്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നുവെന്നും വേണുഗോപാലിന് എതിരെ പ്രവര്‍ത്തിച്ചുവെന്നും പരാതിപ്പെട്ട് എ.എ ഷുക്കൂര്‍ കെ.പി.സി.സിയില്‍ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷാനിമോള്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ കെ സി വേണുഗോപാലിന്റെ ദാസനാണെന്നും ആലപ്പുഴയില്‍ പ്രചാരണത്തില്‍നിന്ന് തന്നെ ഒഴിച്ചുനിര്‍ത്തുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

INDIANEWS24 ALAPPUZHA

One Response to കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍:സരിത ബന്ധം അന്വേഷിക്കണം

  1. Sebastian Vattamattam Reply

    April 22, 2014 at 8:30 PM

    These politicians have lost all sense of shame.

Leave a Reply