728-pixel-x-90-2-learn
728-pixel-x-90
<< >>

കെ രാധാകൃഷ്ണന്‍ യു എ ഇ ബഹിരാകാശ ഏജന്‍സി ഉപദേശകനാകും

ദുബായ്: ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ എസ് ആര്‍ ഒ) മുന്‍ ചെയര്‍മാനും മലയാളി ശാസ്ത്രജ്ഞനുമായ കെ. രാധാകൃഷ്ണന്‍ യു എ ഇ ബഹിരാകാശ ഏജന്‍സിയുടെ ഉപദേശക സമിതിയില്‍ ചേരാനിരിക്കുന്നതായി റിപ്പോര്‍ട്ട്. യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ആണ് ഇക്കാര്യം അറിയിച്ചത്.

പതിനാറാമത് പ്രവാസി ഭാരതീയ ദിവസുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടയിലാണ് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധമായി യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ.മുഹമ്മദ് അല്‍ അഹ്ബാബിയുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കെ.രാധാകൃഷ്ണന്‍ യുഎഇ സംഘത്തില്‍ ചേരുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലും വാര്‍ത്ത സ്ഥിരീകരിച്ചു.

ഐ എസ് ആര്‍ ഒ ചെയര്‍മാനായിരിക്കെ 2014ലാണ് കെ.രാധാകൃഷ്ണന്‍ വിരമിച്ചത്. ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞന്മാരുടെ നാച്വര്‍ ജേണല്‍ പ്രസിദ്ധീകരിച്ച ആ വര്‍ഷത്തെ പട്ടികയില്‍ സ്ഥാനംപിടിച്ചിരുന്നു. ഇന്ത്യയുടെ അഭിമാനനേട്ടങ്ങളിലൊന്നായ ചന്ദ്രയാന്‍-1 ന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നും ഇദ്ദേഹമായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply