ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പി എന്നറിയപ്പെടുന്ന അനിഴം തിരുനാള്‍ മാര്ത്താണ്ഡവര്മ്മയാകാനൊരുങ്ങി റാണ ദഗ്ഗുപതി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ഹിറ്റിലെ ബല്ലാല്‍ ദേവനിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചിരിക്കുന്നതിനിടയിലാണ് ചരിത്രപുരുഷനെ അവതരിപ്പിക്കാനുള്ള അവസരവും താരത്തിന് കൈവന്നിരിക്കുന്നത്. താരം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ റോബിന് തിരുമല രചിക്കും.
സിനിമയുടെ പ്രാഥമക ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് റാണയുടെ പോസ്റ്റില്‍ പറയുന്നു. നിലവില്‍ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഒരു ചരിത്ര സിനിമയിലാണ്. 1945 പേരിട്ടിരിക്കുന്ന ഈ ചിത്രം ഗുണശേഖരന് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രോജക്ടുകളെല്ലാം തീര്‍ത്തശേഷം 2018 പകുതിയോടെയായിരിക്കും മാര്‍ത്താണ്ഡ വര്‍മ്മയാകാന്‍ റാണ ക്യാമറയ്ക്ക് മുന്നിലെത്തുക.
INDIANEWS24.COM Movies