728-pixel-x-90-2-learn
728-pixel-x-90
<< >>

കെ ബാബുവിനെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

കൊച്ചി:ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതെന്തെന്ന് ഹൈക്കോടതി.ആരോപണത്തില്‍ അന്വേഷണം നീണ്ടുപോകുന്നതിനെ വിമര്‍ശിച്ച കോടതി ഒരാഴ്ച്ചയ്ക്കകം അന്വേഷണത്തില്‍ ഇതേവരെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ഹാജരാക്കാനും ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ വി എസ് സുനില്‍കുമാര്‍ എം എല്‍ എ. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി.അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയുണ്ടായെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും എന്തുകൊണ്ടാണ് ആറ് മാസത്തോളം അന്വേഷണം നീണ്ടുപോയതെന്നും കോടതി ചോദിച്ചപ്പോള്‍ കേസുകള്‍ കൂടുതലുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.ഇതേ തുടര്‍ന്ന് കേസില്‍ ഇതേവരെ സ്വീകരിച്ച നടപടിക്രമങ്ങല്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാന്‍ വിജിലന്‍ഡ് ഡയറക്ടറോട് കോടതി ഉത്തരവിട്ടു.

INDIANEWS24.COM Kochi

Leave a Reply