728-pixel-x-90-2-learn
728-pixel-x-90
<< >>

കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം തിങ്കളാഴ്ച്ച മുതല്‍

തിരുവനന്തപുരം:എക്‌സൈസ് മന്ത്രി കെ ബാബു പത്ത് കോടി രൂപ കോഴ വാങ്ങിയെന്ന ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച വിജിലന്‍സ് അന്വേഷണം ആരംഭിക്കും.വിജിലന്‍സിന്റെ കൊച്ചി സംഘമായിരിക്കും കേസ് അന്വേഷിക്കുക.

ശനിയാഴ്ച്ച ഇത് സംബന്ധിച്ച് കൊച്ചയില്‍ ചേര്‍ന്ന അന്വേഷണ സംഗത്തിന്റെ യോഗത്തില്‍ ബിജു രമേശിന്റെ മൊഴി ചര്‍ച്ച ചെയതു.മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു.വിജിലന്‍സ് ഡി വൈ എസ് പി. എം എന്‍ രമേശ് കുമാറിനാണ് അന്വേഷണ ചുമതല. എസ് പി. കെ എം ആന്റണി മേല്‍നോട്ടം വഹിക്കും.

ഇതിനിടെ ബാബുവിനെതിരായ ആരോപണത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എശ് അച്യുതാനന്ദന്‍ രംഗത്തെത്തി.കെ ബാബുവിനെതിരെ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തുന്നുവെന്നു വി എസ് പറഞ്ഞു. ക്വിക് വേരിഫിക്കേഷന് 45 ദിവസം അനുവദിച്ചതു തന്നെ തെളിവുകള്‍ അട്ടിമറിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ കെ.ബാബുവിനെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമം കാറ്റില്‍പറത്തിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

INDIANEWS24.COM TVPM

Leave a Reply