jio 800x100
jio 800x100
728-pixel-x-90
<< >>

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു.

ചെന്നൈ:വയനാ‌ട‌് എംപിയും കെ പി സി സി വര്‍ക്കിംഗ്  പ്രസിഡന്റുമായ എം ഐ ഷാനവാസ് അന്തരിച്ചു.കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ചെന്നൈ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്‍ററില്‍ പ്രവേശിപ്പിച്ചത്.ഇക്കഴിഞ്ഞ  നവംബർ 2ന‌് കരൾമാറ്റി വയ‌്ക്കൽ ശസ‌്ത്രക്രിയ‌യ‌്ക്ക‌് അദ്ദേഹം വിധേയനായി.തുടര്‍ന്ന് നവംബര്‍ അഞ്ചോടെ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു…

ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന ശാനവസിനു  67 വയസായിരുന്നു.തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ എം വി ഇബ്രാഹിം കുട്ടിയുടെയും നൂർജഹാൻ ബീഗത്തിന്റെയും മകനായി 1951 സെപ‌്തംബർ 22ന‌് കോട്ടയത്താണ‌് ഷാനവാസ‌് ജനിച്ചത‌്. ഭാര്യ: ജുബൈരിയത്ത‌് ബീഗം. മക്കൾ: ആമിന, ഹസീബ‌്.

വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന്നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി..ഷാനവാസ്‌  യൂത്ത‌് കോൺഗ്രസ‌്, സേവാദൾ എന്നീ സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. 1972ൽ കാലിക്കറ്റ‌് യൂണിവേഴ‌്സിറ്റി യൂണിയൻ ചെയർമാൻ, 1978ൽ യൂത്ത‌് കോൺഗ്രസ‌് വൈസ‌് പ്രസിഡന്റ‌്, 1983ൽ കെപിസിസി ജോയിന്റ‌് സെക്രട്ടറി, 1985ൽ കെപിസിസി വൈസ‌് പ്രസിഡന്റ‌് എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചു.വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

INDIANEWS24 CHENNAI DESK

Leave a Reply