728-pixel-x-90-2-learn
728-pixel-x-90
<< >>

കെ പി സി സി നേതൃത്വം സുധീരന് ; സതീശന്‍ വൈസ് പ്രസിഡന്റാകും

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് വി. എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധീരനെ തെരഞ്ഞെടുത്തത്. എ കെ ആന്റണിയുടെ താല്‍പ്പര്യം നിര്‍ണ്ണായകമായി. രാഹുല്‍ ഗാന്ധിയുടെ നോമിനി വി ഡി സതീശനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.നിലവില്‍ എ ഐ സി സി സെക്രട്ടറി സ്ഥാനം വഹിക്കുകയാണ്  വി.ഡി സതീശന്‍.

സംസ്ഥാനനേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനമെടുത്തത്.കേരള നേതൃത്വം അവസാന നിമിഷം വരെ കാര്‍ത്തികേയനു വേണ്ടി പൊരുതി.satheesan_350_010514105806

അശോക് തന്‍വാറിനെ ഹരിയാന പി.സി.സി പ്രസിഡന്റായും അധീര്‍ രഞ്ജന്‍ ചൗധരിയെ പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റായും തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും എന്ന് എ ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ട്ടിഅധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവരാണ് ഏറെക്കാലമായി അനിശ്ചിതത്ത്വത്തിലായിരുന്ന കീറാമുട്ടിക്ക് പരിഹാരം കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള കേരള നേതൃത്ത്വത്തിന്‍റെ പ്രതികരണങ്ങള്‍ പുറത്തു വന്നിട്ടില്ല.

INDIANEWS DELHI

Leave a Reply