728-pixel-x-90-2-learn
728-pixel-x-90
<< >>

കെ.പി.പി. നമ്പ്യാരെ ഫോട്ടോ എടുത്ത് പിടിച്ച് ശില്‍പ്പം നിര്‍മ്മിക്കേണ്ട ആവശ്യം എനിക്കില്ല. ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

തിരുവനന്തപുരം: കെ.പി.പി. നമ്പ്യാരെ ഫോട്ടോ എടുത്ത് പിടിച്ച് ശില്‍പ്പം നിര്‍മ്മിക്കേണ്ട ആവശ്യം തനിക്ക്‌ ഇല്ലെന്ന്‌ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.
കെ.പി.പി.നമ്പ്യാരുടെ പ്രതിമ പൂര്‍ത്തിയാക്കിയ ശേഷം കെല്‍ട്രോണിന്റെ തിരുവനന്തപുരം ആസ്ഥാനത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാന്യൂസിനോട് സംസാരിക്കുകയായിരുന്നു ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.
നമ്പ്യാര്‍ എന്റെ മനസിലാണ് ഉള്ളത്. ഫോട്ടോ എടുത്ത് പിടിച്ച് നോക്കി ശില്‍പ്പം നിര്‍മ്മിക്കേണ്ട ആവശ്യം ഇല്ല.അങ്ങനെയൊരു ശീലം എനിക്കില്ലതാനും. എന്റെ ഉള്ളില്‍ ചെറുപ്പകാലം തൊട്ട് ഖനീഭവിച്ച് കൂടിയ ചിത്രങ്ങളുടെ ആകെത്തുകയാണ് ഇപ്പോള്‍ നമ്പ്യാരുടെ പ്രതിമയായി നിങ്ങളുടെ മുന്നില്‍ എത്താന്‍ പോകുന്നത്.ഞങ്ങള്‍ ഒരേ ദേശക്കാരാണ്. നമ്പ്യാര്‍ കണ്ണൂരും ഞാന്‍ കാസര്‍കോടും അന്ന് മുതലേ നമ്പ്യാരെ എനിക്ക് അറിയാം.അദ്ദേഹത്തിന്റെ ഓരോ ഉയര്‍ച്ചയും ഞാന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കെല്‍ട്രോണിന്റെ ഉത്ഭവവും ടെക്‌നോപാര്‍ക്കിന്റെആശയം പകര്‍ന്നതും നമ്പ്യാരില്‍ നിന്നായിരുന്നു.കേരളത്തില്‍ അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ സാങ്കേതികപരമായി എത്രയോ ഉയര്‍ച്ച കേരളത്തിന് ഉണ്ടാകേണ്ടിയുരുന്നു. കെല്‍ട്രോണില്‍ കെ.പി.പി. നമ്പ്യാരുടെ പ്രതിമ നേരത്തേ സ്ഥാപിക്കേണ്ടതായിരുന്നു.ഇവിടെ പല പ്രമുഖര്‍ മരിച്ച് കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ നഗരത്തില്‍ പ്രതിമ ഉയരും. എന്നാല്‍ നമ്പ്യാരുടെ കാര്യത്തില്‍ അതുണ്ടായില്ല. ഉചിതമായ ഒരു സ്മാരകം അദ്ദേഹത്തിന് വേണ്ടി നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഉചിതമായ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുന്നത് സന്തോഷം തരുന്നു. വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് കെല്‍ട്രോണ്‍ ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.പി.പി. നമ്പ്യാരുടെ അര്‍ദ്ധകായപ്രതിമ അനാച്ഛാദനം ചെയ്യും.

PhotoCredit: NALINY KANAY

INDIANEWS24 JITHESHDAMODAR

Leave a Reply