728-pixel-x-90-2-learn
728-pixel-x-90
<< >>

കെ പി എ സി ലളിത സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണാകും

തിരുവനന്തപുരം:ചലച്ചിത്രതാരം കെ പി എ സി ലളിത സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ആകും.കൂടാതെ കഥാകൃത്ത് വൈശാഖനെ സാഹിത്യ അക്കാദമി ചെയര്‍മാനാക്കാനും പ്രശസ്ത ചിത്രസംയോജക ബീന പോളിനെ ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷയാക്കാനും തീരുമാനമുണ്ട്.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ചയേ ഉണ്ടാകൂ.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.പിന്നീട് തീരുമാനം വേണ്ടെന്നുവെക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്ന ചലച്ചിത്ര നടന്‍ മുകേഷ് നിലവില്‍ സി പി എം എംഎല്‍എ ആണ്.

INDIANEWS24.COM T V P M

Leave a Reply