728-pixel-x-90-2-learn
728-pixel-x-90
<< >>

കെ പി എൽ സീസണ്‍ 3: ഡസേര്‍ട്ട് ബുള്‍സ് ചാമ്പ്യന്മാർ

കുവൈത്ത് സിറ്റി: കുവൈത്ത് പ്രിമിയര്‍ ലീഗ് (കെ പി എല്‍) സീസണ്‍ ത്രീയുടെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ റോങ്ങ്‌ ഇലവനെ ഏഴു വിക്കറ്റിനു പരാച്ചയപ്പെടുത്തി ഡസേര്‍ട്ട് ബുള്‍സ് ജേതാക്കളായി. നാലുമാസത്തോളമായി കുവൈത്തിലെ വിവിധ ഗ്രൗണ്ടുകളിലായി നടന്ന കളികളില്‍, 28 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരിച്ചത്.  കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി  ഡസേര്‍ട്ട് ബുള്‍സ് ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ രണ്ടാംസ്ഥാനക്കാരായ വിന്നേര്‍സ് ഇന്റെർനാഷനലിനെ പരാജയപ്പെടുത്തി റോങ്ങ്‌ ഇലവന്‍ കലശപ്പോരാട്ടത്തിനു യോഗ്യത നേതുകയായിരുന്നു.ഫൈനല്‍ മത്സരത്തില്‍, ടൂർണ്ണമെന്റില്‍ മാറ്റുരച്ച ടീമുകളുടെ  ക്യാപ്റ്റന്‍മാര്‍ ചേര്‍ന്ന് കളിക്കാരെ പരിചയപ്പെട്ടു, ഇവരെ കമ്മിറ്റി അംഗങ്ങളായ, സമീയുല്ല കെ വി , ശുഹൈബ് അയ്യൂബ് , ഷബീര്‍ ബഷീര്‍  എന്നിവര്‍ അനുഗമിച്ചു..

ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത  ഡസേര്‍ട്ട് ബുള്‍സ് കണിശമായ പന്തേറില്‍ റോങ്ങ്‌ ഇലവനെ നിശ്ചിത പതിനാറോവറില്‍ 104 റണ്‍സിനു തളച്ചിടുകയായിരുന്നു. സെമിഫൈനല്‍ മത്സരത്തിലെ ബാറ്റിംഗ് പാടവം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ റോങ്ങ്‌ ഇലവന് സാധിച്ചില്ല. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായ  സഫീര്‍ (22) സനീഷ് (26) എന്നിവര്‍ക്ക്  മാത്രമാണ്   രണ്ടക്കം നേടാനായത് . മറുപടി ബാറ്റിംഗ് ആരംഭിച്ച  ഡസേര്‍ട്ട് ബുള്‍സ്  ക്യാപ്ടന്‍ ഹൈസമിന്റെ (പുറത്താകാതെ 35) യും ഹസ്സന്റെയും (39) ബാറ്റിംഗ് മികവില്‍ 13 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 

ടൂർണ്ണമെന്റിലുടനീളം ഉജ്വല പ്രകടനം കാഴ്ച വെച്ച റാഹില്‍ കാസി (മാന്‍ ഓഫ് ദ സീരിസ് ), സഫീര്‍ മുഹമ്മദ്‌ (മികച്ച ബാറ്റ്സ്മാന്‍) ആസിഫ് ഇബ്രാഹിം (മികച്ച ബൌളര്‍) ഹൈസം (മാന്‍ ഓഫ് ദ ഫൈനല്‍) എന്നിവരെ തിരെഞ്ഞെടുത്തു.കുവൈത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശകരമായ ഫൈനലിലെ വിജയികള്‍ക്കുളള സമ്മാന വിതരണം ടൂര്‍ണമെന്റ്   സ്പോന്‍സര്‍മാരായ  ഫൈസല്‍  വിന്നേർസ് (വിന്നേർസ് ഗ്രൂപ്പ്) അഷ്‌റഫ്‌ മുഹമ്മദ്‌ (സ്പോര്‍ട്സ് സ്റാര്‍ സെന്റര്‍), ആസിഫ് ( പ്രൊ സ്പോര്‍ട്സ്) മുഹമ്മദ്‌ (ബയാന്‍ റസ്റ്റോറണ്ട്) എന്നിവര്‍ നിര്‍വ്വഹിച്ചു.സമാപന ചടങ്ങില്‍ നിയാസ് ലത്തീഫ് സ്വാഗതവും സാബു മുഹമ്മദ്‌ നന്ദിയും പറഞ്ഞു .ഫൈനല്‍ മത്സരം റസാക്ക്, മന്‍സൂര്‍ നാസര്‍ എന്നിവര്‍ നിയന്ത്രിച്ചു .

കെ പി എൽ സീസണ്‍ 4, ആഗസ്റ്റ് രണ്ടാം വാരത്തില്‍  ആരംഭിക്കും. താത്പര്യമുളള ടീമുകൾ 97494035 എന്ന നമ്പറിൽ ബന്ധപ്പെടനമെന്ന്‍ സംഘാടകര്‍ അറിയിച്ചു.

Leave a Reply