jio 800x100
jio 800x100
728-pixel-x-90
<< >>

കെ ടി എസ് പടന്നയിലും വിട വാങ്ങി

കൊച്ചി:പ്രശസ്ത ചലച്ചിത്ര നടന്‍ കെ.ടി.എസ് പടന്നയില്‍ എന്നറിയപ്പെട്ട കെ.ടി സുബ്രഹ്മണ്യന്‍ പടന്നയില്‍അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ പടന്നയിലിന്റെ നിര്യാണത്തിൽ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 നാടക ലോകത്ത് നിന്നാണ് കെ ടി എസ് പടന്നയില്‍  സിനിമയില്‍ എത്തിയത്. രാജസേനന്‍റെ ചേട്ടന്‍ ബാവ അനിയന്‍ ബാവ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയില്‍ മലയാളികളുടെ ശ്രദ്ധ നേടിയത്.ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വൃദ്ധൻമാരെ സൂക്ഷിക്കുക, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.അവസാന കാലം വരെ കെ ടി എസ് തൃപ്പുണിത്തുറയില്‍ നാടക ജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് ആരംഭിച്ച മുറുക്കാന്‍ കട നടത്തിയിരുന്നു.ലാളിത്യം അക്ഷരാര്‍ഥത്തില്‍ ജീവിതത്തില്‍ ചാലിച്ച ഒരു സഹൃദയനെയാണ് കലാലോകത്തിനു നഷ്ടമായത്.വിവിധ തുറകളിലെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.ചലച്ചിത്രലോകത്തെ പ്രമുഖറുള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും അനുശോചനമറിയിച്ചു.
INDIANEWS24 MOVIE DESK

Leave a Reply