728-pixel-x-90-2-learn
728-pixel-x-90
<< >>

കെ കെ ലതികയുടെ സന്ദര്‍ശ്ശനം : ദുരൂഹതയില്ലെന്ന്‍ പോലീസ്

ടിപി വധക്കേസില്‍ വിചാരണ തടവുകാരനായ പി മോഹനനെ ഭാര്യ കെ കെ ലതിക എംഎല്‍എ കോഴിക്കോട് ജയിലില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്.ഡിസംബര്‍ രണ്ടിനു രാവിലെ 11.30ന് ജയിലിലെത്തിയ എംഎല്‍എ ടിപി കേസ് പ്രതിയും ഭര്‍ത്താവുമായ മോഹനനുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. സഹായികളും മകനുമായി എത്തിയ എംഎല്‍എ 45 മിനിറ്റോളം ജയിലില്‍ തങ്ങിയ ശേഷമാണ് മടങ്ങിയത്‌

പ്രതികള്‍ ഫെയ്‌സ്ബുക്കും മൊബൈല്‍ഫോണും ഉപയോഗിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിറകെ എംഎല്‍എ ജയില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരുന്നു.

അതേസമയം,പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞല്ല താന്‍ കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചതെന്നു കെ.കെ.ലതിക എംഎല്‍എ. ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാണ് വിവാദങ്ങള്‍ അറിഞ്ഞത്. ഇപ്പോള്‍ നടക്കുന്നത് മാധ്യമഹത്യയാണ്. അതിനു മാത്രം താന്‍ എന്തു തെറ്റു ചെയ്തുവെന്നും അവര്‍ ചോദിച്ചു.

ഇരുവരും കൂടിക്കാഴ്ച നടത്തിയ വെല്‍ഫയര്‍ ഓഫീസറുടെ മുറിയില്‍ സിസിടിവി കാമറ ഇല്ലായിരുന്നു. എന്നാല്‍ എംഎല്‍എ വന്നതിന്റെയും പോയതിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായി ഒന്നും കാണാനായില്ലെന്നും ലതികയുടെ കയ്യില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

 

Leave a Reply