jio 800x100
jio 800x100
728-pixel-x-90
<< >>

കെ.കെ.രമ നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം:ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ കെ രമ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. മുദ്രാവാക്യം വിളിച്ചു നീങ്ങിയ ആര്‍ എം പി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കെ.കെ.രമ സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്ക് എത്തിയത്.

നിരാഹാര സമരം ആരംഭിച്ച് ഏതാനും സമയത്തിന് ശേഷം മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,വിഡി സതീശന്‍,ടി എന്‍ പ്രതാപന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ എത്തി സമരത്തിനു പിന്തുണ അറിയിച്ചു.

പിണറായി വിജയന്റെ കേരള രക്ഷാമാര്‍ച്ചിനിടെയാണ് ടി പി കേസ് വീണ്ടും ചര്‍ച്ചയാകുന്നത്. അടുത്ത ദിവസം തിരുവനന്തപുരം ജില്ലയിലേയ്ക്ക് കേരളാ രക്ഷാ മാര്‍ച്ച്  പ്രവേശിക്കുമ്പോള്‍ സി പി എം പ്രധിരോധത്തില്‍ ആകും എന്നാണ് ആര്‍ .എം. പി കണക്ക് കൂട്ടുന്നത്. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് സര്‍ക്കാരിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ രമയ്ക്ക് അനുകൂലമായി തീരുമാനം കൈക്കൊള്ളണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിരുന്നു.

Leave a Reply