728-pixel-x-90-2-learn
728-pixel-x-90
<< >>

കെ.കെ.എം.എ മജ്‌ലിസ് 2014 ഫെബ്രുവരി 26-28 തിയതികളില്‍

കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് (കെ.കെ.എം.എ) നടത്തുന്ന മജ്‌ലിസ് 2014 ഫെബ്രുവരി 26, 27, 28 തിയ്യതികളില്‍ നടക്കും. 26നു ബുധനാഴ്‌ച വൈകീട്ട് 6:00 മണിക്ക് പാക്കിസ്ഥാന്‍ ഇംഗ്ലീഷ് അക്കാദമി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ “മരണവും മരണാനന്തര ജീവിതവും” എന്ന വിഷയത്തെ കുറിച്ചുള്ള പ്രഭാഷണത്തോട മജ്‌ലിസ് ആരംഭം കുറിക്കും. 27നു വൈകീട്ട് ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ “മാതാപിതാക്കളോടുള്ള കടമകളും ബാധ്യതകളും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. മൂന്നാം ദിവസം, വെള്ളിയാഴ്ച 28നു കുവൈത്ത്‌ സിറ്റി സോണല്‍ മേഖലക്ക് കീഴില്‍ സവാബിര്‍ സായിബ്‌ ബിന്‍ ഒത്‌മാന്‍ മസ്ജിദില്‍ നടക്കും. “സമകാലിക ജീവിതത്തില്‍ ഖുര്‍ആന്‍ പ്രസക്തി” എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും.

കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും പ്രഭാഷണം നടത്തി പ്രശസ്തനായ മഅമൂന്‍ ഹുദവിയാണ് പ്രഭാഷകന്‍. ബഹുഭാഷകള്‍ കൈകാര്യം ചെയ്യുന്ന മഅമൂന്‍ കുവൈത്ത്‌ കേരള മുസ്‌ലിം അസോസിയേഷന്‍റെ മജ്‌ലിസ് പരിപാ|ടിക്കായാണ് കുവൈത്തില്‍ എത്തുന്നത്.

കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളും പണ്ഡിതന്‍മാരും പരിപാടിയില്‍ പങ്കെടുക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മജ്‌ലിസിന്‍റെ പ്രഭാഷണ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടാതെ സ്ത്രീകള്‍ക്കും പ്രത്യേക സ്ഥല സൌകര്യങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply