728-pixel-x-90-2-learn
728-pixel-x-90
<< >>

കെ.ഐ.ബി.സി ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണമെന്റിന് സമാപനം


കുവൈത്ത് : കെ.ഐ.ബി.സി ( കുവൈത്ത് ഇന്ത്യന്‍ ബാറ്റ്മിന്റൻ ക്ലബ്‌ )   സംഘടിപ്പിച്ച പ്രഥമ ഇന്റർ  ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണമെന്റിൽ ശൈഖ് – യൂസുഫ് ,  സലിം കോട്ടയില്‍ – നിയാസ് കോട്ടയില്‍ ടീമുകള്‍  ജേതാക്കളായി. ആവേശം നിറഞ്ഞ  മത്സരത്തില്‍ അഡ്വാന്‍സ്‌ കാറ്റഗറിയില്‍   ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്  മുഹമ്മദ്‌ – കിസ്മത്ത്  ടീമിനെയാണ്   ശൈഖ് – യൂസുഫ് ജോഡി  പരാചയപ്പെടുത്തിയത്. രണ്ട് ആഴ്ചകളായി  രൗദ സ്പോര്‍ട്സ് ക്ലബില്‍  നടന്ന ടൂർണമെന്റിൽ  15  ടീമുകൾ  പങ്കെടുത്തു. ഇന്റര്‍മീഡിയറ്റ് കാറ്റഗറിയില്‍ നടന്ന  വാശിയേറിയ ഫൈനൽ മത്സരത്തിൽ സലിം കോട്ടയില്‍ , നിയാസ് കോട്ടയില്‍  ടീം  ജൈസല്‍ – അനില്‍ ടീമിനെയാണ്‌  നേരിട്ടത്. രണ്ട്  സെറ്റുകളിലായി നടന്ന മത്സരത്തിൽ ഇരുടീമുകളും   നന്നായി കളിച്ചെങ്കിലും  വിജയം  സലിം – നിയാസ്  കോട്ടയില്‍ ടീമിനായിരുന്നു.

സമാപന ചടങ്ങിൽ ജേതാക്കൾക്കും , റണ്ണർസ് അപ്പിനുമുളള ട്രോഫികള്‍  രൗദ സ്പോര്‍ട്സ് ക്ലബ്‌ പ്രസിഡന്റ് അബു അബ്ദുള്ള സമ്മാനിച്ചു.  അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘിടിപ്പിച്ചതെന്ന് കെ.ഐ.ബി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ പറഞ്ഞു.  സലിം കോട്ടയില്‍ സ്വാഗതവും താഹിര്‍ നന്ദിയും പറഞ്ഞു. കോര്‍ കമ്മിറ്റിയംഗങ്ങളായ വി.എസ് നജീബ്, മൊയ്തു മേമി , കിസ്മത്ത് അലി , സയ്യിദ് അബു താഹിര്‍ , ജലാലുദ്ധീന്‍ എന്നീവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

Leave a Reply