jio 800x100
jio 800x100
728-pixel-x-90
<< >>

കെ എസ ആർ ടി സിക്ക് സർക്കാർ 70 കോടി നൽകും

തിരുവനന്തപുരം: ശമ്പളം നൽകാനാകാതെ വലയുന്ന കെഎസ്ആർടിസിക്ക് 70 കോടി രൂപ അനുവദിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പ്രതിസന്ധി രൂക്ഷമായ കെഎസ്ആർടിസിക്ക് ആശ്വാസമാകുന്നതാണ് സംസ്ഥാന സർക്കാർ തീരുമാനം.

കഴിഞ്ഞമാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണു ശമ്പളം വിതരണം ചെയ്തത്. പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതിയില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 164 കോടിരൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.

INDIANEWS24.COM T V P M

Leave a Reply