കൊച്ചി: കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന പാല ആസ്ഥാനമായുള്ള സംഘടനയാണ് മോട്ടോര്‍ വാഹനചട്ടം 67(2) പ്രകാരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് അടക്കമുള്ള ലക്ഷ്വറി ബസുകളില്‍ സിറ്റിംഗ്കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ എടുക്കാവൂ എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്ജിയിന്മേലാണ് വിധി.
സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ ബസുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഗരുഡ മഹാരാജ,മിന്നല്‍,ഡീലക്സ്,എക്സ്പ്രസ്സ് എന്നിവ കൂടാതെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഉത്തരവ് ബാധകമാക്കിയത് കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാണ്.
INDIANEWS24.COM Kochi