jio 800x100
jio 800x100
728-pixel-x-90
<< >>

കെ.എസ്.ആര്‍.ടി.സി. ബസോടിക്കാന്‍ ബലമായി ശ്രമിച്ച യാത്രക്കാരന്‍ റിമാന്‍ഡില്‍

കോട്ടയം:  ഓടിക്കൊണ്ടിരിക്കെ  കെ.എസ്.ആര്‍.ടി.സി. ബസിന്റെ നിയന്ത്രണം ഡ്രൈവരില്‍ നിന്ന് ബലമായി  പിടിച്ചെടുക്കാന്‍ ശ്രമിച്ചയാളെ സഹയാത്രികര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയം നഗരത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്‌ കോട്ടയം ടി.ബി. റോഡിലെത്തിയപ്പോള്‍  തിരുവനന്തപുരം തൈക്കാട് ചെരുവിളാകത്ത് ഉണ്ണികൃഷ്ണന്‍ (45) ഡ്രൈവറില്‍ നിന്ന് ബസ്‌ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ‘താന്‍ ഓടിച്ചതുമതി ഇനി ഞാന്‍ ഓടിക്കാം’ എന്നുപറഞ്ഞുകൊണ്ട് സ്ററിയരിങ്ങില്‍ കടന്നുപിടിച്ചു. വണ്ടി പാളാന്‍ തുടങ്ങിയതോടെ ഡ്രൈവര്‍ ബസ്‌ നിര്‍ത്തി. ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ കീഴ്പെടുത്തി പോലീസില്‍ ഏല്‍പിച്ചു.കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

INDIANEWS TVPM

Leave a Reply