728-pixel-x-90-2-learn
728-pixel-x-90
<< >>

‘കെ എസ് ആര്‍ ടി സി’ ഞങ്ങളുടേത്….: പോരിനൊരുങ്ങി കേരളവും കര്‍ണാടകയും

ബംഗളുരു:കെ എസ് ആര്‍ ടി സി എന്നത് ബ്രാന്‍ഡ് നെയിമാക്കിയുള്ള കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ നടപടിക്കെതിരെ കേരളം ശക്തമായി പോരിനിറങ്ങുന്നു.രണ്ട് സംസ്ഥാനങ്ങളിലേയും റോഡ് ഗതാഗത കോര്‍പറേഷന്‍ കെ എസ് ആര്‍ ടി സി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഒരു വര്‍ഷം മുമ്പ് പേര് തങ്ങളുടേതാക്കി കര്‍ണാടക രജിസ്റ്റര്‍ ചെയ്തതാണ് പുതിയ തര്‍ക്കത്തിന് വഴിവച്ചിരിക്കുന്നത്.തങ്ങളുടെ സമ്മതമോ അറിവോ ഇല്ലാതെയാണ് കര്‍ണാടക സര്‍ക്കാര്‍ പേര് സ്വന്തമാക്കിയിരിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ പ്രശ്‌നം നിയമപരമായി നേരിടുമെന്നും കേരള ആര്‍ ടി സി എംഡി. ആന്റണി ചാക്കോ അറിയിച്ചു.

കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പേ തന്നെ നിലവിലുള്ള ഇവിടത്തെ പൊതു ഗതാഗത കോര്‍പറേഷന്‍ 1965ലെ വിജ്ഞാപനത്തിലൂടെയാണ് കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എന്ന പേര് സ്വീകരിച്ചത്.കര്‍ണാടക ആര്‍ ടി സി സ്ഥാപിതമായത് 1974ല്‍ ആണ്.

കെ എസ് ആര്‍ ടി സി എന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ആര്‍ ടി സി ക്ക് കര്‍ണാടക കത്തെഴിതിയപ്പോഴാണ് കേരളത്തിന് ഗൗരവം പിടികിട്ടിയത്.ഇതോടെ പേരിനെ ചൊല്ലി തര്‍ക്കമായി.കെ എസ് ആര്‍ ടി സി എന്നത് ആദ്യം ഉപയോഗിച്ചത് ആരെന്നല്ല, ഔദ്യോഗിക നാമമായി രജിസ്റ്റര്‍ ചെയ്തതിലാണ് കാര്യമെന്ന് കര്‍ണാടക വാദിക്കുന്നു.

ബ്രാന്‍ഡിന്റെ അവകാശം ഉന്നയിച്ചു കഴിഞ്ഞ വര്‍ഷമാണു കര്‍ണാടക അപേക്ഷ നല്‍കിയത്. അധികം വൈകാതെ പേര് അനുവദിച്ചുനല്‍കുകയും ചെയ്തു. ഒരേ പേരില്‍ രണ്ടു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടാമത്തേതിന് എതിര്‍പ്പുന്നയിക്കാന്‍ അവസരം പോലും നല്‍കാതെ എങ്ങനെ ഇത്രവേഗം പേര് അനുവദിച്ചെന്നാണു കേരളത്തിന്റെ ചോദ്യം.കര്‍ണാടകയ്ക്കു റജിസ്‌ട്രേഷന്‍ അനുവദിച്ചതിലെ പൊരുത്തക്കേടുകള്‍ റജിസ്ട്രാറെ ബോധ്യപ്പെടുത്തുമെന്ന് ആന്റണി ചാക്കോ പറഞ്ഞു. ഇതിനായി അഭിഭാഷകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.കേന്ദ്രത്തിനു കീഴിലുള്ള കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ് ഡിസൈന്‍സ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഡിപ്പാര്‍ട്‌മെന്റില്‍ എതിര്‍പ്പ് ഉടന്‍ സമര്‍പ്പിക്കാനിരിക്കുയാണ് അധികൃതര്‍.

INDIANEWS24 BENGALURU

Leave a Reply