728-pixel-x-90-2-learn
728-pixel-x-90
<< >>

കെ എസ് ആര്‍ ടി സി: ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി.വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് അവസാനിക്കുക.മുഴുവന്‍ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.സി പി ഐയുടെയും കോണ്‍ഗ്രസിന്റെയും അനുകൂല സംഘടനകളാണ് പണിമുടക്കുന്നത്.സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.ശമ്പളം ഭാഗീകമായി ഉടന്‍ നല്‍കാമെന്ന ചര്‍ച്ചയിലെ വാഗ്ദാനം നടപ്പാകാതെ വന്നതാണ് സൂചനാ പണിമുടക്കിലേക്ക് നയിച്ചത്.

INDIANEWS24.COM T V P M

Leave a Reply