ബംഗളുരു:ബസുകള്‍ വെറും ഏഴ് മിനിറ്റില്‍ കഴുകി വൃത്തിയാക്കിയെടുക്കാം.അതും വാഷിംഗ് മെഷിന് ഉപയോഗിച്ച്.കേട്ടപാതി തുണി കഴുകുന്ന വാഷിംഗ് മെഷിന് ആണെന്നു വിചാരിച്ചാല്‍ തെറ്റി.ഇത് ബസ് കഴുകാന്‍ മാത്രമുള്ള മെഷിന്.ഇതുണ്ടാക്കിയ ക്രെഡിറ്റ് ബംഗളുരു ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡിലെ മെക്കാനിക്കുകള്‍ക്കാണ്.കര്‍ണാടക സ്റ്റേറ്റ് ആര് ടി സി ബസുകളാണ് ഇതുപയോഗിച്ച് കഴുകുന്നത്.
സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി മത്സരിക്കുന്ന ഇവിടത്തെ കെ എസ് ആര് ടി സി മികച്ച സര്‍വീസ് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വൃത്തിയുള്ള ബസുകള്‍ നിരത്തിലിറക്കുന്നത്.ഇത് മുന്നില്‍ കണ്ടാണ് അത്യാധുനികവും അത്യപൂര്‍വ്വവുമായ മെഷിന് രൂപപ്പെടുത്തിയെടുത്തതും.ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെ എസ് ആര് ടി സിയുടെ ഐരാവത് ബസുകളാണ് മെഷിനില്‍ കയറ്റി കഴുകി പുറത്തിറക്കാറുള്ളത്.
ഏഴ് മിനിറ്റ് മതി, ഈ മെഷീനില്‍ കയറ്റിയിറക്കുമ്പോള്‍ ബസുകള്‍ കഴുകി വൃത്തിയായിരിക്കും.വൈദ്യുതി പ്രവഹിച്ചാല്‍ വശങ്ങളിലും മുകളിലും പിടിപ്പിച്ചിട്ടുള്ള ബ്രഷുകള്‍ സടകുടഞ്ഞ് എണീക്കും.വെള്ളവും സോപ്പും ചീറ്റി വരുന്ന പൈപ്പുകളും വശങ്ങളിലുണ്ട.മുന്നില്‍ കണ്ണാടി പ്രത്യേക ഫിറ്റിംഗായുള്ളതിനാല് മുന്നിലും പിന്നിലും ബ്രഷ് ഉപയോഗിച്ച് കഴുകാനാകില്ല. എന്നാല്‍ അതിനുള്ള സാങ്കേതിക വിദ്യയും വികസിപ്പിച്ചുവരുകയാണ് ഇവിടുത്തെ മെക്കാനിക്കല്‍ വിഭാഗം.
INDIANEWS24.COM Bengaluru