728-pixel-x-90-2-learn
728-pixel-x-90
<< >>

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ ഇലക്ട്രിക് ബസ് ഓടിത്തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഇലക്ട്രിക് ബസ് നിരത്തിലിറക്കി.
ഡീസല്‍,സി.എന്‍.ജി ബസിനേക്കാള്‍ ചെലവ് കുറവും പുക,ശബ്ദ മലിനീകരണം ഇല്ലാത്തതും പരിസ്ഥിതി സൗഹൃദവുമാണ് ഇതിന്റെ പ്രധാന സവിശേഷത. ഒരു യൂണിറ്റ് വൈദ്യുതിയില്‍ ഒരു കിലോമീറ്റര്‍ സര്‍വീസ്‌നടത്താം. പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ നാലോ ആഞ്ചോ മണിക്കൂര്‍ വേണ്ടിവരും.ഇതില്‍ 350 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടാം.തിരുവനന്തപുരം,കോഴിക്കോട്,കൊച്ചി എന്നിവിടങ്ങളില്‍ ചാര്‍ജിംഗ് യൂണിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
സിസിടിവിക്യാമറ, ജിപിഎസ്, സുരക്ഷ, വിനോദ സംവിധാന സൗകര്യമുണ്ട്. ബസ് മുഴുവനും ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണ്. 35സീറ്റുള്ള ബസ്സിന് 12മീറ്റര്‍ നീളമുണ്ട്. വീല്‍ ചെയറുകളിലെ യാത്രക്കാര്‍ക്ക് കയറാന്‍ സൗകര്യപ്രദമായരീതിയിലാണ് ബസ്സിന്റെ രൂപകല്‍പ്പന.മണിക്കൂറില്‍ 120 കിലോമീറ്ററാണ് വേഗതയെങ്കിലും ഗതാഗത നിയമം അനുസരിച്ച് 80 കിലോമീറ്റര്‍ വേഗത്തിലേ റോഡില്‍ ഒാടാന്‍ സാധിക്കുകയുള്ളൂ. പരീക്ഷണ ഓട്ടത്തിന് ഡ്രൈവറെ ബസ് കമ്പനിയാണ് നല്‍കുക. വൈദ്യുതിയുടെയും കണ്ടക്ടര്‍ നിയമനത്തിന്റെയും ചുമതല കെഎസ്ആര്‍ടിസിക്കാണ് .
2.5 കോടി രൂപയാണ് ബസ്സിന്റെ നിര്‍മ്മാണ ചെലവ്.വാടക കരാറടിസ്ഥാനത്തില്‍ 300 ഇലക്ട്രിക് ബസ്സുകള്‍ പല ഘട്ടത്തിലായി സംസ്ഥാനത്ത് നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.15 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസ് സംസ്ഥാനത്ത് സര്‍വീസ് നടത്തും.തിങ്കള്‍ മുതലുള്ള അഞ്ച് ദിവസം തിരുവനന്തപുരം ജില്ലയിലും തുടര്‍ന്നുള്ള അഞ്ച് ദിവസം വീതം കൊച്ചിയിലും കോഴിക്കോടും സര്‍വീസ് നടത്തും.നിലവിലെ എസി ബസ്സിന്റെ നിരക്കാണ് ഇലക്ട്രിക് ബസ്സിന്.ഒരു കിലോമീറ്ററിന് ഇരുപത് രൂപ. തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും ഒന്നര രൂപവീതം കൂടും.
ഇന്ന് തിങ്കളാഴ്ച കെ.എസ്.ആര്‍.ടി.സി തമ്പാനൂര്‍ സെന്‍ട്രല്‍ ബസ്‌സ്റ്റാന്‍ഡില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍.ജെ.തച്ചങ്കിരി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Leave a Reply