തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞു.ശരിയായ രീതിയിലുള്ള അന്വേഷണം നടന്നില്ലെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതി ഈ തീരുമാനത്തില്‍ എത്തിയത്. ധനമന്ത്രിയായിരിക്കെ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
നിലവാരമില്ലാത്തതിനാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ അന്നത്തെ ധനമന്ത്രി ആയിരുന്ന കെ.എം.മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.ബാര്‍ മുതലാളി ബിജുരമേശായിരുന്നു അന്ന് പണം കൈമാറിയത്.ഇത് അദ്ദേഹം പൊതുജനസമക്ഷം തുറന്ന് പറയുകയും ചെയ്തു.കേസില്‍ വിജിലന്‍സ് മാണിക്ക് മൂന്ന് പ്രാവശ്യമാണ് ക്ലീന്‍ ചിററ് നല്‍കിയത്.നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്ന് കേസില്‍ കക്ഷി ചേര്‍ന്നവര്‍ ആവശ്യംഉന്നയിച്ചു.വി.എസ്.അച്യുതാനന്ദന്,ബിജുരമേശ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്,വി.മുരളീധരന് എം.പി എന്നിവരാണ് ഇക്കാര്യം കോടതില്‍ ആവശ്യപ്പെട്ടത്.
SWARAJ INDIANEWS24