ന്യൂഡല്‍ഹി:ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് കെ ആര് മീര അര്‍ഹയായി.ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്.ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കെ ആര് മീര പ്രതികരിച്ചു.എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,വയലാര്‍ അവാര്‍ഡ് തുടങ്ങിയവയ്ക്കും ആരാച്ചാര്‍ നേടിയിട്ടുണ്ട്.കൊല്‍ക്കത്ത പശ്ചാത്തലമായി രചിച്ച നോവലിലൂടെ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്.ഭരണകൂടം ഓരോരുത്തരെയും എങ്ങനെ ഇരയാക്കുന്നുവെന്ന് ഇത് ചര്‍ച്ച ചെയ്യുന്നു.ഹാങ് വുമണ്‍ എന്നപേരില്‍ ആരാച്ചാര്‍ ഇംഗ്ലീഷിലും മീര രചിച്ചിട്ടുണ്ട്.ദക്ഷിണേഷ്യന്‍ സാഹിത്യകാരന്മാരുടെ രചനകള്‍ക്ക് നല്കുന്ന ഡി എസ് സി പുരസ്കാരത്തിന് ഹാങ് വുമണ്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
INDIANEWS24.COM NEWDELHI