728-pixel-x-90-2-learn
728-pixel-x-90
<< >>

കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ എസ് ഐ യുടേത് അ​സാ​ധാ​ര​ണ​മാ​യ കൃ​ത്യ​വി​ലോ​പമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത് ​ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്ന് പു​ല​ർ​ച്ചെ​യും രാ​വി​ലെ​യും എ​സ്ഐ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ദ്ദേ​ഹം ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ഐ​ക്ക് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.  കൊ​ല​പാ​ത​കം രാ​ഷ്ട്രീ​യവ​ത്ക​രി​ക്കാ​നും സ​ർ​ക്കാ​രി​നെ​തി​രെ തി​രി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ല ന​ട​ന്ന വി​വ​രം അ​റി​ഞ്ഞാ​ൽ‌ സം​ഭ​വ​ത്തെ അ​പ​ല​പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക. എ​ന്നാ​ൽ ചെ​ങ്ങ​ന്നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ആ​യ​തു​കൊ​ണ്ട് ഇ​ങ്ങ​നെ എ​ൽ​ഡി​എ​ഫി​നെ​തി​രെ തി​രി​ച്ചു​വി​ടാ​മെ​ന്നാ​യി​രു​ന്നു ചി​ല​ർ ശ്ര​മി​ച്ച​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. ചാ​ന​ലു​ക​ൾ​ക്ക് കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല താ​ൻ. ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ജ​ന​ങ്ങ​ളാ​ണ് ചാ​ന​ലു​ക​ള​ല്ലെ​ന്നും അ​ദ്ദേ​ഹം രോ​ഷം ​കൊ​ണ്ടു.കെ​വി​ന്‍റെ മ​ര​ണം നാ​ട്ടി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു. കാ​ല​ത്തി​ന്‍റെ മാ​റ്റം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ​ക്ക് മ​ന​സി​ലാ​യി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും പ്ര​ണ​യി​ച്ചാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. അ​ത് അ​വ​ർ ഓ​ർ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

INDIANEWS24

Leave a Reply